പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി

പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി

Breaking News Kerala Obituary USA

പാസ്റ്റര്‍ കെ.ഐ. കോരുത് ഡാലസില്‍ നിര്യാതനായി, പൊതു ദര്ശനം ശനിയാഴ്ച

ഡാളസ്: റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.

ദീഘകാലം കരിയംപ്ലാവ് ബ്രെത്‌റൻ സ്കൂൾ അധ്യാപകനായിരുന്നു .1967-ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973-ല്‍ മടങ്ങി പോയി റാനിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു വീണ്ടും അമേരിക്കയിൽ എത്തിയത് . നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.

ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).
മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.

മെമ്മോറിയൽ സർവീസ്- ഏപ്രിൽ 25 ശനിയാഴ്ച 2 -5 pm
നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്സൺ
സംസ്കാര ശുശ്രുഷ -ഏപ്രിൽ 27 തിങ്കളാഴ്ച 2 -3 pm
റ്റ്രെന്റിൻ ജാക്‌സൺ മോറോ ഫ്യൂണറൽ ഹോം, അല്ലൻ
(എല്ലാ സർവീസുകളും കൗണ്ടി, സി ഡി സി ഗൈഡ് ലൈൻസിനു വിധേയമായി)
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941