“ദി ആക്ഷന്‍ ബൈബിള്‍” യുവ തലമുറകള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകുന്നു
കോടിക് പുസ്തക രൂപത്തില്‍ ബൈബിളിന്റെ ഒരു ജനപ്രിയ പുനരാഖ്യാനം യു.എസില്‍ മൂന്നു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചു. 2010-ല്‍ ആദ്യമായി പുറത്തിറങ്ങിയ “ദി ആക്ഷന്‍ ബൈബിള്‍” ആമസോണ്‍ പുസ്തക വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നതായും എല്ലാ പുസ്തകങ്ങളിലും ആദ്യ 100-ല്‍ തുടരുകയും ചെയ്യുന്നു.
യുവജനങ്ങളിലേക്കും വളര്‍ന്നു വരുന്ന തലമുറകളിലേക്കും സുവിശേഷം എത്തിക്കാനുള്ള സവിശേഷമായ സമീപനമാണ് പദ്ധതിയുടെ വിജയത്തിനു പരിന്നിലെന്ന് താന്‍ വിശ്വസിക്കുന്നതായി ഡേവിഡ് സി കുക്കിലെ ആക്ഷന്‍ ബൈബിള്‍ ബ്രാന്‍ഡിന്റെ സീനിയര്‍ ഡയറക്ടര്‍ ബ്രോക്ക് ഈസ്റ്റ്മാന്‍ പറഞ്ഞു.
ആക്ഷന്‍ ബൈബിള്‍ വായിക്കുന്ന ആളുകളെ സ്ട്രൈക്ക് ചെയ്യുന്നത് മനോഹരവും പൂര്‍ണ്ണവുമായ ആക്ഷന്‍ പായ്ക്ക് ചെയ്ത (അവതരണം) കഥയ്ക്കു ജീവന്‍ നല്‍കുന്ന ചിത്രീകരണങ്ങളും മികവ് പുലര്‍ത്തുന്നു.
പ്രത്യേകിച്ച് ഗ്രാഫിക് നോവലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ തലമുറയെ സംബന്ധിച്ചിടത്തോളം ഈ ബൈബിള്‍ അവരെ ആകര്‍ഷിക്കുന്നു.
മനസ്സിലാക്കാന്‍ എളുപ്പമുള്ളതും സംഭാഷണം പോലെ തോന്നിപ്പിക്കുന്നതുമായ ബൈബിള്‍ കഥയുടെ പാരാഫ്രേസ് വിവരണം വ്യത്യസ്തത പുലര്‍ത്തുന്നു. അദ്ദേഹം പറയുന്നു.
ബൈബിളില്‍നിന്നുള്ള 230 കഥകള്‍ ഉള്‍പ്പെടെ 830 പേജുകളുണ്ട്. ഫെയ്ത്ത് ഇന്‍ ആക്ഷന്റെ എഡീഷനാണ് ദി ആക്ഷന്‍ ബൈബിള്‍. ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ 75 വ്യക്തിളെക്കുറിച്ചുള്ള വിവരണങ്ങള്‍, ചരിത്ര പരമായ പശ്ചാത്തലം, പാരമ്പര്യങ്ങള്‍, ആധുനിക സ്ഥലങ്ങളിലേക്കുള്ള വഴികാട്ടി എന്നിവ പ്രത്യേകതകളാണ്.
ലോകമെമ്പാടും 108 ഭാഷകളിലേക്കാണ് ദി ആക്ഷന്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്. യു.എസില്‍ മാത്രം പുസ്തകത്തിന്റെ 3 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മാത്രം ലോകത്തെമ്പാടും 1.1 ദശലക്ഷം ആക്ഷന്‍ ബൈബിളുകള്‍ വിറ്റഴിഞ്ഞു. ഇതൊരു സുവിശേഷീകരണ ഉപകരണമാണ്. ഈസ്റ്റ്മാന്‍ പറയുന്നു.

