തീവ്രമായ സന്യാസം അനുഷ്ഠിച്ചുവന്ന കന്യാസ്ത്രീയുടെ 1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ തീവ്രമായ സന്യാസം അനുഷ്ഠിച്ചിരുന്ന ഒരു കന്യാസ്ത്രീയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
എഡി അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ സജീവമായിരുന്ന ഒരു ബൈസെന്റൈന്‍ ആശ്രമത്തിന്റെ അവശിഷ്ടങ്ങളില്‍ അള്‍ത്താരയ്ക്കടിയില്‍ അടക്കം ചെയ്യപ്പെട്ട നിലയില്‍ ദി നണ് ഓഫ് ദി റിംഗ്സ് എന്നു വിളിക്കപ്പെടുന്ന സ്ത്രീയുടെ അസ്ഥികൂടമായിരുന്നു കണ്ടെത്തിയത്.
കൈകളില്‍ ഒരു ഡസനോളം വളയങ്ങളും കഴുത്തില്‍ നെക്ളെസ്സും കാലുകളില്‍ കുറഞ്ഞത് പത്ത് വളയങ്ങളെങ്കിലും ബന്ധിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം കാണപ്പെട്ടത്. വളയങ്ങളില്‍ ഘടിപ്പിച്ച ഇരുമ്പ് പ്ളേറ്റുകളോ ഡിസ്കുകളോ ഉപയോഗിച്ച് സ്ത്രീയുടെ വയറും മൂടിയിരുന്നു.
ശാരീരിക സുഖങ്ങള്‍ ഒഴിവാക്കിയോ ശരീരത്തില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കിയോ ഉയര്‍ന്ന ആത്മീയ അവസ്ഥ കൈവരിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിന്റെയോ ഭഗമായിരുന്നു വളയംകെട്ടല് എന്നു വിശ്വസിക്കപ്പെടുന്നു.
സന്യാസിമാരും കന്യാസ്ത്രീകളും ഇത്തരം ആചാരങ്ങളില്‍ പങ്കെടുത്തിരുന്നതായി രേഖാമൂലമുള്ള വിവരണങ്ങളുണ്ടെങ്കിലും അതിനുള്ള പുരാവസ്തു തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്.
ആശ്രമത്തിലെ ബലിപീഠത്തിനടിയില്‍ ഈ കന്യാസ്ത്രീയെ ഒറ്റയ്ക്ക് അടക്കം ചെയ്തിരുന്നു എന്ന വസ്തുത അവര്‍ വളരെ ബഹൂമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.
മൃതദേഹം ചങ്ങലകളില്‍ പൊതിയുന്ന പ്രത്യേക രീതി വടക്കന്‍ സിറിയയില്‍ ആരംഭിച്ചിരുന്നുവെന്നും പിന്നീട് അത് ഏഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരുന്നു.

