സിറിയ: വിമതര്‍ പിടിച്ചെടുത്തെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി ക്രൈസ്തവര്‍
ദമാസ്ക്കസ്: റഷ്യയുടെ പിന്തുണയുണ്ടായിരുന്ന സിറിയയിലെ ഭരണാധികാരി പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന്റെ സ്വേച്ഛാധിപത്യ വാഴ്ച അവസാനിച്ചുവെങ്കിലും ഭരണത്തെ താഴെയിറക്കിയ ഇസ്ളാമിസ്റ്റ് വിമത ഗ്രൂപ്പായ ഹയാത്ത് തഹ്വീര്‍ അല്‍-ഷാംനെക്കുറിച്ച് പാശ്ചാത്യ ലോകത്തിനും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും മറ്റും അതിയായ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാഴ്ച മുമ്പുവരെ അതായത് വിമത നീക്കം ആരംഭിച്ചതിനു മുമ്പ് വരെ ലോകത്ത് ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ ഓപ്പണ്‍ ഡോര്‍സ് വേള്‍വാച്ച് ലിസ്റ്റിന്റെ 2024ലെ കണക്കു പ്രകാരം സിറിയ നിലവില്‍ 12-ാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഇവിടെ ന്യായമായ ഉല്‍ക്കണ്ഠയ്ക്കു ചില കാരണങ്ങളുണ്ട്. അത് എച്ച്ടിഎസും അതിന്റെ മുന്‍ഗാമിയായ സംഘടനകളായ അല്‍നുസ്രയും ഒരു കാലത്ത് അല്‍ഖ്വയ്ദയുടെ ഫ്രാഞ്ചൈസി ആയിരുന്നു.
മുന്‍ കാലങ്ങളില്‍ അവര്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഭീതി വിതച്ചു അക്രമങ്ങള്‍ കാട്ടിയിരുന്നു. സിറിയയിലെ സംഭവസ്ഥിതികള്‍ വിലയിരുത്തുന്നതില്‍ വിദഗ്ദ്ധനായ ജോനാഥാന്‍ സ്പയര്‍ പറഞ്ഞു.
ഇസ്ളാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും ആ സ്വഭാവത്തിലുള്ള മറ്റു പ്രവര്‍ത്തികളും ഉള്‍പ്പെടെ ക്രിസ്ത്യാനികളോട് മോശമായി പെരുമാറിയിട്ടുണ്ട്.
ഇതുവരെ ഇപ്പോള്‍ ഭയാനകമായി ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും നമ്മള്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ വീക്ഷിക്കണം. ആശങ്കപ്പെടാന്‍ ന്യായവുമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

