യു.പി.യില്‍ ഉപവാസ പ്രാര്‍ത്ഥനായോഗം അലങ്കേലപ്പെടുത്തി; മിഷണറിമാരെ അറസ്റ്റു ചെയ്തു

Breaking News India

യു.പി.യില്‍ ഉപവാസ പ്രാര്‍ത്ഥനായോഗം അലങ്കേലപ്പെടുത്തി; മിഷണറിമാരെ അറസ്റ്റു ചെയ്തു
ദുദ്ദി: ഉത്തരപ്രദേശില്‍ പോലീസ് അനുമതിയോടെ പ്രത്യേകം ക്രമീകരിക്കപ്പെട്ട ഉപവാസ പ്രാര്‍ത്ഥനായോഗം അവസാന ദിവസം തികയും മുമ്പ് സുവിശേഷ വിരോധികള്‍ എത്തി അലങ്കോലപ്പെടുത്തി. യു.പിയിലെ ദുദ്ദിയില്‍ ജെംസ് മിഷന്‍ സംഘടനയുടെയും ദുദ്ദി ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആര്‍ ‍.എസ്സ്.എസ്സ്., ബി.ജെ.പി സംഘടനകളുടെ പ്രാദേശിക നേതാക്കളടക്കം കടന്നുവന്നു അലങ്കോലപ്പെടുത്തിയത്.

 

ദുദ്ദി ക്രിസ്ത്യന്‍ ചര്‍ച്ച് കോമ്പൌണ്ടില്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ പകലും രാത്രിയിലുമായി ക്രമീകരിച്ച് പന്തല്‍ ഇട്ട് പോലീസ് അനുമതിയോടെ നടത്തിയിരുന്ന യോഗത്തിലാണ് ഒരു സംഘം ആളുകളെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. 26, 27 ദിവസങ്ങളില്‍ ഭംഗിയായി യോഗങ്ങള്‍ നടന്നു. 28-ാം തീയതി രാവിലെ 10.30-ന് യോഗം തുടങ്ങിയപ്പോള്‍ ഒരുകൂട്ടം ബി.ജെ.പി., ആര്‍ ‍.എസ്സ്.എസ്സ്. പ്രവര്‍ത്തകരെത്തി തടസ്സം സൃഷ്ടിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അതിക്രമം.

 

പന്തലിനു കേടുപാടു വരുത്തുകയും മിഷണറിമാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പോലീസ് അക്രമികളുടെ പക്ഷം പിടിച്ചു യോഗം നിര്‍ത്തിവെയ്പിച്ചു. പിന്നീട് ഉച്ചയ്ക്ക് 2 മണിയോടുകൂടി ബി.ജെ.പി. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ജെംസ് മിഷന്‍ പ്രവര്‍ത്തകരായ ഫിലിപ്പ്, പ്രവീണ്‍ദാസ്, നെഹമ്യാവ് എന്നിവരെയും വിശ്വാസികളായ 5 പേരെയും കസ്റ്റഡിയിലെടുത്തു ദുദ്ദി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.

 

ഫിലിപ്പിനെ ആര്‍ ‍.എസ്സ്.എസ്സുകാര്‍ പോലീസ് സ്റ്റേഷനില്‍വച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നൂറുകണക്കിനു വിശ്വാസികളും ദൈവദാസന്മാരും പങ്കെടുത്ത ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ദൂരേക്കു പോകാനായി പലര്‍ക്കും ട്രെയിന്‍ കിട്ടിയില്ല.

Leave a Reply

Your email address will not be published.