ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ പിന്നിലാക്കി 'ചീഫ് മൌസര്‍ ‍' ലാറിപ്പൂച്ച

ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ പിന്നിലാക്കി ‘ചീഫ് മൌസര്‍ ‍’ ലാറിപ്പൂച്ച

Breaking News Europe

ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ പിന്നിലാക്കി ‘ചീഫ് മൌസര്‍ ‍’ ലാറിപ്പൂച്ച
ലണ്ടന്‍ ‍: യു.കെ. കാബിനറ്റ് ഓഫീസിലെ ‘ചീഫ് മൌസര്‍ ‍’ തസ്തികയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ ലാറി പൂച്ചയ്ക്ക് അനുമോദനങ്ങളുമായി സോഷ്യല്‍ മീഡിയ.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൌണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ ആണ് ലാറി പൂച്ച. അനാഥപൂച്ചകളെയാണ് ബ്രിട്ടനിലെ ചീഫ് മൌസര്‍ തസ്തികയില്‍ നിയമിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെപ്പോലെ ആരാധകര്‍ ഏറെയാണ് ലാറിക്കും. ലാറിയുടെ പേരിലുള്ള ഈ പേജുകളില്‍ ലാറിയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

12 വര്‍ഷത്തിനിടെ ഡൌണിംഗ് സ്ട്രീറ്റിലെ തന്റെ ജീവിതത്തെക്കുറിച്ച് ലാറിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വൈറലായത്.

ഡേവിഡ് കാമറണ്‍ ‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍ ‍, ലിസ്ട്രസ്, ഋഷി സുനക് എന്നീ അഞ്ച് പ്രധാനമന്ത്രിമാരെ ഔദ്യോഗിക കാലയളവില്‍ താന്‍ കണ്ടെന്ന് ലാറി പറയുന്നു.

മാര്‍ഗരറ്റ് താച്ചര്‍ ‍, ടോണി ബ്ളെയര്‍ ‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ‍, ബെഞ്ചമിന്‍ ഡിസ്രയേലി എന്നീ പ്രധാനമന്ത്രിമാരേക്കാള്‍ കൂടുതല്‍ കാലം താന്‍ ഡൌണിംഗ് സ്ട്രീറ്റില്‍ ചുമതല വഹിക്കുന്നതായി ലാറി പറയുന്നു.

നിരവധി പേരാണ് ലാറി പൂച്ചയ്ക്ക് ആശംസകളുമായെത്തിയത്.