നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ്

നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ്

Breaking News Top News

നാസി ക്യാമ്പ് കാവല്‍ക്കാരന് 101-ാം വയസില്‍ 5 വര്‍ഷം തടവ്
ബെര്‍ലിന്‍ ‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒറാനിയന്‍ബര്‍ഗിലെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാ4മ്പിന്റെ കാവല്‍ക്കാരനായി ചുമതല വഹിച്ചിരുന്ന ജോസഫ് ഷൂറ്റ്സിന് 101-മത്തെ വയസ്സില്‍ ജര്‍മ്മന്‍ കോടതി 5 വര്‍ഷം തടവ് വിധിച്ചു.

1942-നും 1945-നും ഇടയ്ക്കു പ്രവര്‍ത്തിച്ചിരുന്ന നാസി തടങ്കല്‍ പാളയത്തില്‍ നടന്ന കൂട്ടക്കുരുതികള്‍ക്ക് ഷൂറ്റ്സും ഉത്തരവാദിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ശിക്ഷ.

ക്യാമ്പില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് ഷൂറ്റ്സിന് അറിവുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിക്ക് 21 വയസ്സായിരുന്നു.

എന്നാല്‍ അത്തരം കുറ്റകൃത്യങ്ങള്‍ ക്യാമ്പില്‍ നടക്കുന്നതായി തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഷൂറ്റ്സിന്റെ വാദം.

ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുറന്നു തുടങ്ങിയ ശേഷം 1936-ലാണ് ഒറാനിയന്‍ ബര്‍ഗിലെ സക്സെന്‍ ഹൌസെന്‍ ക്യാമ്പ് സ്ഥാപിച്ചത്.

നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ തടവില്‍ കഴിഞ്ഞിരുന്നുവെന്നാണ് കണക്ക്.

പതിനായിരക്കണക്കിനു തടവുകാര്‍ കൊല്ലപ്പെട്ടു. ഗ്യാസ് ചേമ്പറില്‍ അടച്ചും പട്ടിണിക്കിട്ടും മറ്റും പതിനായിരക്കണക്കിന് ആളുകളെ ഭീകരമായാണ് കൊലപ്പെടുത്തിയത്.