ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

Breaking News India Kerala

ക്രൈസ്തവര്‍ക്കെതിരെ 5 മാസങ്ങള്‍കൊണ്ട് 207 ആക്രമണങ്ങള്‍ നടന്നു

ന്യൂഡെല്‍ഹി: പ്രമുഖ എന്‍ജിഒ ആയ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സിഎഫ്) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 2022 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ 207 ആക്രമണങ്ങള്‍ നടന്നു.

അതായത് ശരാശരി ഓരോ ദിവസവും ഒന്നില്‍ കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതായി ഇത് കാണിക്കുന്നു.

2014 മുതലുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 505 കേസുകള്‍ ‍.

ഈ വര്‍ഷം പകുതി പിന്നിട്ടപ്പോള്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നൂറിലധികവും നടന്നത് ഉത്തര്‍പ്രദേശിലാണ്. ഈ വര്‍ഷം യു.പി.യില്‍ 48-ഉം രണ്ടാം സ്ഥാനത്ത് ഛത്തീസ്ഗഢുമാണ് (44), ഝാര്‍ഖണ്ഡ് (23), മധ്യപ്രദേശ് (14) എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ‍.

റിപ്പോര്‍ട്ടില്‍ ജനുവരിയില്‍ 40 ആക്രമണ സംഭവങ്ങള്‍ ‍, ഫെബ്രുവരി (35), മാര്‍ച്ച് (33), ഏപ്രില്‍ (40), മെയ് (57) എന്നിങ്ങനെയാണ് കണക്കുകള്‍ ‍.

ലൈംഗിക അതിക്രമങ്ങള്‍ ‍, സാമൂഹിത ഭ്രഷ്ട് കല്‍പ്പിക്കല്‍ ‍, വിവേചനം നടത്തുക, പ്രാര്‍ത്ഥനാ യോഗങ്ങളും ആരാധനാ യോഗങ്ങളും തടസ്സപ്പെടുത്തുക, ശുശ്രൂഷകരെയും വിശ്വാസികളെയും ശാരീരികമായി ആക്രമിക്കുക, ആരാധനാലയങ്ങള്‍ പൂട്ടിയിടാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.