കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

Health

കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

പഴമക്കാരുടെ ജ്യൂസായിരുന്നു കഞ്ഞിവെള്ളം. ക്ഷീണം തോന്നുമ്പോള്‍ കഞ്ഞിവെള്ളം കുടിച്ചാല്‍ മാനസികമായി ഉണര്‍വ്വുണ്ടാകും.

ആരോഗ്യപാനീയമാണ് കഞ്ഞിവെള്ളം എന്ന് പൂര്‍വ്വികര്‍ക്ക് അറിവുണ്ടായിരുന്നതുകൊണ്ടാണ് അവര്‍ കഞ്ഞിവെള്ളം ഇഷ്ടപാനീയമായി കുടിച്ചിരുന്നത്.

വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമായ ഒരു പാനീയമാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുണ്ട്.

മറ്റൊരു ഭക്ഷണവും നല്‍കിയില്ലെങ്കില്‍പോലും ഇടയ്ക്കിടയ്ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ് തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

വൈറസ് മൂലമുള്ള അണുബാധ പ്രതിരോധിക്കാനും ഈ നാടന്‍ പാനീയം ഉപകരിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്നും പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം പ്രതിരോധിക്കും.

കഞ്ഞിവെള്ളം ശീലമാക്കിയാല്‍ മറ്റു കൃത്രിമ പാനീയങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍നിന്നും ഒരു ആശ്വാസം ലഭിക്കും.