ഇന്ത്യയിലെ മതസ്പര്‍ദ്ധയില്‍ ആശങ്ക രേഖപ്പെടുത്തി യു.എസ്.
വാഷിങ്ടണ്‍ : ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൌഹാര്‍ദ്ദം ഉറപ്പാക്കുന്നതും സംബന്ധിച്ച് അമേരിക്ക നിരന്തരം ഇന്ത്യയുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും ആഗോള മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ്. സ്ഥാനാപതിയും ഇന്ത്യന്‍ വംശജനുമായ റാഷദ് ഹുസൈന്‍ പറഞ്ഞു.
വ്യാഴാഴ്ച വാഷിങ്ടണില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പൌരത്വ നിയമം പാസാക്കി വംശഹത്യ ചെയ്യാന്‍ പരസ്യ ആബ്വാനമുണ്ടാക്കുന്നു.
ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഹിജാബ് നിരോധിച്ചു. വീടുകള്‍ ഇടിച്ചു നിരത്തപ്പെട്ടു. വെല്ലുവിളികള്‍ മനസ്സിലാക്കി അവ പരിഹരിക്കാനായി ശ്രമിക്കേണ്ട സമയമാണിത് റാഷദ് പറഞ്ഞു.
ഇന്ത്യയിലെ ക്രിസ്ത്യന്‍ , സിഖ്, ദളിത്, ആദിവാസി വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

