ഐസ്ക്രീം കഴിക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതിനുള്ള കാരണം

ഐസ്ക്രീം കഴിക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതിനുള്ള കാരണം

Health

ഐസ്ക്രീം കഴിക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതിനുള്ള കാരണം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഈ ഇഷ്ടഭക്ഷണം കഴിക്കുമ്പോള്‍ പലര്‍ക്കും തലവേദന അനുഭവപ്പെടാറുണ്ട്. തലയുടെ മുന്‍ഭാഗത്തായി അനുഭവപ്പെടുന്ന ഈ കടുത്ത വേദന അറിയപ്പെടുന്നത് ബ്രെയിന്‍ ഫ്രീസ് എന്നാണ്. ഐസ്ക്രീം തലവേദനയെന്നും ഇത് അറിയപ്പെടുന്നു.

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങള്‍ക്കകം വേദന തുടങ്ങും. തലയുടെ മുന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പീന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നാം.

അല്‍പ സമയത്തിനുശേഷം മരുന്നുകളില്ലാതെ തന്നെ അവ മാറുകയും ചെയ്യും. ഈ അവസ്ഥയ്ക്കു കാരണം നല്ല തണഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ തൊണ്ടയിലെ രക്തക്കുഴലുകള്‍ പെട്ടന്നു ചുരുങ്ങും.

പിന്നീട് അത് പെട്ടന്നു വികസിച്ചു വരികയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിന്‍ റിസ്പറേഴ്സ് വികസിച്ച് തലവേദനയിലേക്ക് കടക്കും.

സാധാരണ ഇത് കുറച്ചു സമയത്തിനുശേഷം മാറാറുണ്ട്. ഇതിനു പരിഹാരമായി തണുത്ത ഭക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ കഴിക്കുന്നതാണ് നല്ലത്. ഐസ്ക്രീമിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്.

തലവേദന അനുഭവപ്പെടുമ്പോള്‍തന്നെ നാക്കുകൊണ്ട് വായുടെ മേല്‍ഭാഗത്ത് അമര്‍ത്തി പ്രസ്സ് ചെയ്താല്‍ ആശ്വാസം ലഭിക്കും. ഐസ്ക്രീം തലവേദന വളരെ സാധാരണമായ ഒരു അവസ്ഥയാണ്. അത്ര അപകടകരവുമല്ല.

എന്നാല്‍ തലവേദന മാറാതെ ദീര്‍ഘനേരം നീണ്ടുനിന്നാല്‍ വൈദ്യ സഹായം തേടാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.