കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍

Cookery Health

കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍
കറിവേപ്പില മലയാളികളുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു ഔഷധ ചെടിയാണ്.

ചീത്ത കൊളസ്ട്രോളായ എല്‍ ‍.ഡി.എല്ലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായിക്കുന്നു. ദഹന പ്രക്രീയ സുഗമമായി നടത്തുവാനും കറിവേപ്പില ഉത്തമം.

ആമാശയത്തിന്റെയും ദഹന വ്യവസ്ഥകളുടെയും കാര്യക്ഷമതയ്ക്കു ഗുണപ്രദമാണിത്. അമിത ഭാരവും അമിത വണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രപമേഹ ബാധിതര്‍ കറിവേപ്പില കഴിച്ചാല്‍ ഷുഗര്‍ നില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

എന്നാല്‍ പ്രമേഹ ബാധിതര്‍ ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്ത പരിശോധന നടത്തിയശേഷമേ ആകാവു.

ബാക്ടീരിയ, ഫംഗസ് തുടങ്ങിയ അപകടകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരെ പോരാടാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. അതുപോലെ ചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും കറിവേപ്പില ഉത്തമം.

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ‍, ചതവ്, പൊള്ളല്‍ ‍, പ്രാണികളുടെ കടിയേറ്റ ഭാഗം എന്നിവിടങ്ങളില്‍ കറിവേപ്പില അരച്ചു പുരട്ടാവുന്നതാണ്.

അതിസാരം, വയറുകടി തുടങ്ങിയ കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പില അരച്ചു തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കഫക്കെട്ട്, ചുമ, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ മാറുവാനും കറിവേപ്പില ഉപകരിക്കുന്നു.