കപ്പലണ്ടി എന്ന നിലക്കടലയുടെ ഗുണങ്ങള്‍

കപ്പലണ്ടി എന്ന നിലക്കടലയുടെ ഗുണങ്ങള്‍

Health

കപ്പലണ്ടി എന്ന നിലക്കടലയുടെ ഗുണങ്ങള്‍
കപ്പലണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന നിലക്കടല ഇഷ്ടപ്പെടാത്തവരാരുമില്ല. നിരവധി പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കപ്പലണ്ടി. പ്രോട്ടീന്‍ ‍, മാംഗനീസ്, നിയാസിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ഇ, തയുമിന്‍ ‍, ഫോസ്ഫറസ്, ബയോട്ടിന്‍ ‍, മഗ്നീഷ്യം എന്നിവ ധാരാളമായി കപ്പലണ്ടിയില്‍ അടങ്ങിയിട്ടുണ്ട്.

ഇറച്ചിയില്‍നിന്നോ മുട്ടയില്‍നിന്നോ ലഭിക്കുന്നതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയില്‍നിന്നും നമുക്ക് ലഭിക്കുന്നു.
കാല്‍സ്യം, വിറ്റാമിന്‍ ഡി, എന്നിവ നിലക്കടലയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികള്‍ ‍, പല്ല്, സെല്ലുകള്‍ ‍, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

തലച്ചോറിന്റെ ഉണര്‍വ്വിനും അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനും നിലക്കടല വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോഗം, നാഡി രോഗങ്ങള്‍ ‍, അര്‍ബുദം എന്നിവ പ്രതിരോധിക്കാനും നിലക്കടലയ്ക്കു സാധിക്കുമെന്ന് പഠനം പറയുന്നു.

പ്രായാധിക്യം കാരണം ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളകറ്റി ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കപ്പലണ്ടി സഹായിക്കുന്നു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***