ഇന്ത്യയടക്കം രാജ്യങ്ങളില്‍ കൃത്രിമ ശ്വാസ ക്ഷാമമെന്ന് പഠനം
ലോകജനസംഖ്യയുടെ 63 ശതമാനം പേര്‍ക്ക് കൃത്രിമ ശ്വാസം (മെഡിക്കല്‍ ഓക്സിജന്‍) ലഭിക്കുന്നില്ലെന്ന് ലാന്‍സെറ്റ് പഠനം. ഇന്ത്യയടക്കം ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് സ്ഥിതിഗതികള്‍ അതീവ രൂക്ഷമെന്നും പഠനത്തില്‍ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമല്ലാത്തത്. കാരണം രോഗികള്‍ ഏറ്റവും കൂടുതല്‍ നരകയാതന അനുഭവിക്കുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഓക്സിജന്റെ അഭാവം കാരണം ഇന്ത്യയിലും സ്ഥിഗതികള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ശസ്ത്രക്രിയകളില്‍ അത്യന്താപേക്ഷിതമായ മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിലെ അന്തരമാണ് സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ കാരണം.
ഇതിനായി അടിയന്തിര നിക്ഷേപം അത്യാവശ്യമാണ്. ആഗോള തലത്തില്‍ പ്രതിവര്‍ഷം 374 ദശലക്ഷം രോഗികള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമാണ്.
ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടേണ്ടത് ശസ്ത്രക്രിയകള്‍ക്കാണ്. ഇതില്‍ 306 ദശലക്ഷം പേരും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് വസിക്കുന്നത്.
ഇതില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് മെഡിക്കല്‍ ഓക്സിജന്‍ ലബിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം പേര്‍ക്കും കൃത്രിമ ശ്വാസം ലഭിക്കാതെ വരുന്ന സാഹചര്യം ആണുള്ളത്.
ഇത് മരണത്തിലേക്കു വരെ തള്ളിവിടുന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ താഴ്ന്ന, ഇടത്തരം രാജ്യങ്ങളില്‍ 32 ദശലക്ഷം പേര്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമുള്ളിടത്ത് 22 ശതമാനം പേര്‍ക്കാണ് ലഭ്യമാക്കുന്നത്.
പ്രകൃതി ദുരന്തം, മഹാമാരി തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.