യുവാക്കളില്‍ പെട്ടന്നുണ്ടാകുന്ന മരണം; കോവിഡുമായി ബന്ധമില്ലെന്ന് എയിംസ്

യുവാക്കളില്‍ പെട്ടന്നുണ്ടാകുന്ന മരണം; കോവിഡുമായി ബന്ധമില്ലെന്ന് എയിംസ്

Health

യുവാക്കളില്‍ പെട്ടന്നുണ്ടാകുന്ന മരണം; കോവിഡുമായി ബന്ധമില്ലെന്ന് എയിംസ്

കോവിഡിനു ശേഷം യുവാക്കള്‍ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങളില്‍ ആശങ്ക നിലനില്‍ക്കെ സ്ഥിരീകരണവുമായി പുതിയ പഠനം. കോവിഡിനുശേഷം യുവാക്കള്‍ കുഴഞ്ഞു വീണു മരിക്കുന്ന കേസുകളില്‍ കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് എയിംസ് പഠന റിപ്പോര്‍ട്ട് പറയുന്നു.

യുവാക്കളീലെ മരണത്തിനു പ്രധാന കാരണം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ അസാധാരണമായ വികാസത്തില്‍ നിന്നുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി എക്ടാബിയ (സിഎഇ) രോഗമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ശ്വസന സംബന്ധമായതും യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകാത്തതുമായ മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിക്കൊണ്ടിരിക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പെട്ടന്നുള്ള മരണങ്ങളും കോവിഡ് അണുബാധയോ വാക്സിനേഷനോ തമ്മില്‍ കാര്യമായ ബന്ധമില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. 42.6 ശതമാനത്തിനും ഹൃദയസംബന്ധമായ അസുഖംകൊണ്ടാണ് കാരണം.

അവരില്‍ മിക്കവര്‍ക്കും ഗുരുതരമായ കൊറോണറി ആര്‍ട്ടറി രോഗമുണ്ടായിരുന്നു. പലപ്പോഴും മുന്‍കൂട്ടി രോഗനിര്‍ണ്ണയം നടത്തിയിരുന്നില്ല. ന്യുമോണിയ, ക്ഷയം, ശ്വാസം മുട്ടല്‍ തുടങ്ങിയ ശ്വസന സംബന്ധമായ രോഗങ്ങളാണ് അഞ്ചില്‍ ഒന്ന് മരണങ്ങള്‍ക്കും കാരണം.

ഒരു വര്‍ഷത്തിനിടെ പരിശോധിച്ച എല്ലാ പെട്ടന്നുള്ള മരണങ്ങളിലും പകുതിയിലധികവും 45 വയസില്‍ താഴെയുള്ളവരാണെന്നും പഠനം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.