പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

Health Uncategorized

പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിനും, സൌന്ദര്യ സംരക്ഷണത്തിനും ശ്രദ്ധ ചെലുത്തുന്നവര്‍ പീച്ചിങ്ങയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നീ ധാതുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പീച്ചിങ്ങ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സഹായിക്കുന്നു. ധാരാളം നാരുകളുള്ള ഈ പച്ചക്കറി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

അമിതഭാരം കുറയ്ക്കാനായി പീച്ചിങ്ങയുടെ കാമ്പും, പനങ്കല്‍ക്കണ്ടവും, ചെറുനാരങ്ങാനീരും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കാവുന്നതാണ്. കൂടാതെ മലബന്ധം തടയുവാനും ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും പീച്ചിങ്ങാ ഉപയോഗിക്കാം. പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധങ്ങളാല്‍ സമ്പുഷ്ടമാണ്.

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് ഈ ഇലയ്ക്കുണ്ട്. പീച്ചിങ്ങ കാമ്പിലുള്ള കരോട്ടിന്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് തേച്ചാല്‍ അകാല നരയും മുടി കൊഴിച്ചിലും മാറിക്കിട്ടും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.