യെല്ലോ സ്റ്റോണിനു കീഴില്‍ 86000 രഹസ്യ ഭൂകമ്പങ്ങള്‍ കണ്ടെത്തി, ബൈബിള്‍ പ്രവചനം ശരി വയ്ക്കുന്നു
യു.എസിലെ കാന്‍ബെറയില്‍ യെല്ലോ സ്റ്റോണ്‍ പീഠഭൂമി അഗ്നിപര്‍വ്വത മേഖല എന്നറിയപ്പെടുന്ന യെല്ലോ സ്റ്റോണ്‍ സൂപ്പര്‍ അഗ്നിപര്‍വ്വതത്തിനു കീഴില്‍ വര്‍ഷങ്ങളായി കണ്ടെത്താനാകാതെ കിടന്ന പതിനായിരക്കണക്കിനു ചെറിയ ഭൂകമ്പങ്ങള്‍ അടുത്ത കാലത്ത് ഗവേഷകര്‍ കണ്ടെത്തി.
യു.എസിലെ ജിയോളജിക്കല്‍ സര്‍വ്വേയിലെ ഭൂകമ്പ ശാസ്ത്രജ്ഞരും യെല്ലോ സ്റ്റോണ്‍ അഗ്നിപര്‍വ്വത നിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞരും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 2008-22 കാലയളവില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ച് 86276 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പതിവ് ഭൂകമ്പ കാറ്റ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ 16 മടങ്ങ് കൂടുതലാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഇത്തവണ പഠനം നടത്തിയത്. മുമ്പത്തെ പഠനങ്ങളില്‍നിന്നും വ്യത്യസ്തമായി ഓരോ ചെറിയ കുലുക്കവും കണ്ടെത്തി വളരെ കൃത്യമായ ഒരു 3ഡി മാപ്പില്‍ സ്ഥാപിച്ചു എന്നതാണ്.
അങ്ങനെ അപകടകരമായ ഒന്നും സംഭവിക്കാത്തപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് യെല്ലോ സ്റ്റോണിന്റെ അദൃശ്യമായ ഭൂകമ്പ പാറ്റേണുകള്‍ ഒടുവില്‍ കാണാന്‍ കഴിയും. യെല്ലോ സ്റ്റോണിനു സ്ഥിരവും ആവര്‍ത്തിച്ചുള്ളതുമായ ഹൃദയമിടിപ്പ് ഉണ്ടെന്ന് ഫലങ്ങള്‍ തെളിയിച്ചു.
അഗ്നിപര്‍വ്വതങ്ങളിലും ഫോള്‍ട്ട് ലൈനുകളിലും മറഞ്ഞിരിക്കുന്ന ഭൂകമ്പ പാറ്റേണുകള്‍ കണ്ടെത്തുന്നതില്‍ ഈ എഐ മുന്നേറ്റം നിര്ണ്ണായകരമാണെന്ന് ശാസ്ത്രജ്ഞന്മാര് വിശ്വസിക്കുന്നു.
അവ കൂടുതല്‍ അപകടകരമായ ഒരു പ്രശ്നത്തിന്റെ മുന്‍കൂര്‍ മുന്നറിയിപ്പ് അടയാളങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് യെല്ലോ സ്റ്റോണ്‍. അത് പൊട്ടിത്തെറിച്ചാല്‍ അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗവും ചാരത്തില്‍ മൂടും.
വിഷവാതകം ആവിയിലൂടെ ഒഴുകുമ്പോള്‍ മുഴുവന്‍ സംസ്ഥാനങ്ങളും വാസയോഗ്യമല്ലാതായിത്തീര്ന്നേക്കാം. ആയിരക്കണക്കിനു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരും. ദശലക്ഷക്കണക്കിനു ആളുകള്‍ക്ക് പാലായനം ചെയ്യേണ്ടിവരും.
യെല്ലോ സ്റ്റോണിനു 30 മൈല്‍ മുതല്‍ 45 മൈല്‍ നീളമുള്ള ഒരു താഴ്ചയുണ്ട്. ഏകദേശം 6,40,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മഹാ ദുരന്ത സ്ഫോടനത്തിന്റെ ഫലമായി ഇത് രൂപപ്പെട്ടതായാണ് ചരിത്രം പറയുന്നത്.
ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി ഭൂകമ്പങ്ങള്‍ വര്‍ഷം തോറും ഭൂമിയെ പിടിച്ചു കുലുക്കുന്നു. സമീപകാലത്തായി ഇതിന്റെ വര്‍ദ്ധനവില്‍ ലോകം ആശങ്കപ്പെടുകയാണ്. ബൈബിളില്‍ കര്‍ത്താവിന്റെ വരവിനെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഭാഗത്ത് ഭൂകമ്പങ്ങള്‍ അവിടവിടെയായി ഉണ്ടാകുമെന്നും വിവരിക്കുന്നു.

