ഒരു ലക്ഷം വീല്‍ ചെയറുകള്‍ വിതരണം ചെയ്തുകൊണ്ട് സത്യം മിനിസ്ട്രീസ്
തിരുവല്ല: ലോകവികലാംഗ ദിനത്തോടനുബന്ധിച്ച് സത്യം മിനിസ്ട്രീസ് 5000 വീല്‍ ചെയറുകള്‍കൂടി സൌജന്യമായി വിതരണം ചെയ്തു. ഡിസംബര്‍ 3 രാവിലെ 10ന് തിരുവനന്തപുരം എല്‍ .എം.എസ്. ഗ്രൌണ്ടില്‍ വച്ചു നടന്ന പ്രത്യേക സമ്മേളനത്തില്‍ സത്യം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.വി. വടവന അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വീല്‍ ചെയര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സഹകരണ മന്ത്രി ശ്രീ. സി.എന്‍ ബാലകൃഷ്ണന്‍ പ്രസംഗിച്ചു.അഡ്വ സണ്ണി ജോസഫ് എം.എല്‍ .എ, ശ്രീ. ജോയ് തോമസ് (പ്രസിഡന്റ്, കണ്‍സ്യൂമര്‍ ഫെഡ്), ഡോ. എ ഫിലിപ്പോസ് (സെക്രട്ടറി, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്), ശ്രീമതി സുബൈദ റ്റീച്ചര്‍ (ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ), ശ്രീമതി കെ.എസ്. സുജ (സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ ), ശ്രീ. ജെയ്മോഹന്‍ കെ.എസ്. (പ്രസിഡന്റ്, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്), റവ. സി.പി. മോനായി, ഇ.എസ്. റെജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് ബീഹാര്‍ , കൊല്‍ക്കത്ത, വിശാഖപട്ടണം, ന്യൂഡല്‍ഹി, ഗാന്ധിദാം, മുംബൈ, അഗര്‍ത്തല, ബാംഗ്ളൂര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍വെച്ചും വിതരണം നടന്നു. ഭാരതത്തിലെ മുഴുവന്‍ വികലാംഗര്‍ക്കും വീല്‍ ചെയര്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യമാണ് സത്യം മിനിസ്ട്രീസിനുള്ളത്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഭാരതമൊട്ടാകെ 100000-ത്തില്‍പ്പരം വീല്‍ ചെയറുകള്‍ സത്യം മിനിസ്ട്രീസ് വിതരണം ചെയ്തു കഴിഞ്ഞു. തുടര്‍ന്നും വീല്‍ ചെയര്‍ വിതരണം നടത്താന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ സത്യം മിനിസ്ട്രീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9447126182.

