ബാല്യകാലത്ത് രക്ഷിതാക്കളുടെ അവഗണന; 18 കാരിക്ക് 'ലൌ ബ്രെയിന്‍' സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

ബാല്യകാലത്ത് രക്ഷിതാക്കളുടെ അവഗണന; 18 കാരിക്ക് ‘ലൌ ബ്രെയിന്‍’ സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

Asia Breaking News

ബാല്യകാലത്ത് രക്ഷിതാക്കളുടെ അവഗണന; 18 കാരിക്ക് ‘ലൌ ബ്രെയിന്‍’ സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍
ബീജിംഗ്: ചൈനയില്‍ 18 കാരിക്ക് ലൌ ബ്രെയിന്‍ സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍.

കാമുകന്റെ ഫോണിലേക്ക് ഒരു ദിവസം മാത്രം എത്തുന്നത് 100 ഫോണ്‍ കോളുകള്‍. മറുപടി ലഭിച്ചില്ലെങ്കില്‍ പെണ്‍കുട്ടി ഭ്രാന്തമായി പെരുമാറും.

ലൌ ബ്രെയിന്‍ എന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ അറിയപ്പെടുന്ന മാനസികാവസ്ഥയാണ് കാമുകനോടുള്ള അസ്വഭാവികമായ പെരുമാറ്റത്തിനു പിന്നിലെന്നാണ് കണ്ടെത്തല്‍. സര്‍വ്വകലാശാലയില്‍ പഠിക്കുന്ന ആദ്യ വര്‍ഷം മുതലാണ് പെണ്‍കുട്ടിയുടെ സ്വഭാവത്തിനു കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്.

കാമുകനെ അമിതമായി ആശ്രയിക്കാന്‍ തുടങ്ങുകയും നിരന്തരം ഫോണ്‍ വഴി ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയ പെണ്‍കുട്ടി എപ്പോഴും എവിടെ എന്തു ചെയ്യുന്നു എന്നൊക്കെയുള്ള വിവരങ്ങള്‍ കാമുകനില്‍നിന്നും ചോദിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റം കാമുകനെ കൂടുതല്‍ അസ്വസ്ഥനാക്കി. 100 തവണയെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കാമുകന്‍ പ്രതികരിക്കാതെ വന്നതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റം കൂടുതല്‍ ഭ്രാന്തമാകുകയും വീട്ടിലെ വസ്തുക്കള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

ഇതില്‍ ഭയന്ന കാമുകന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് വ്യക്തിവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്.

ബാല്യകാലത്ത് മാതാപിതാക്കളില്‍നിന്നും മതിയായ സംരക്ഷണവും വാല്‍സല്യവും ലഭിക്കാതെ പോകുന്നത് ഇത്തരം മാനസികാവസ്ഥയ്ക്ക് കാരണമാകാമെന്ന് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.