യു.എസ്. ക്യാമ്പുകളിലെ യഹൂദ വിരുദ്ധ പ്രചരണം: യിസ്രായേലിനു പിന്തുണയുമായി ക്രൈസ്തവര്‍ രംഗത്ത്
വാഷിംഗ്ടണ്‍: യു.എസിലെ വിവിധ യൂണിവേഴ്സിറ്റി ക്യാമ്പുകളില്‍ യഹൂദര്‍ക്കെതിരായി നടന്നുവരുന്ന പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരെ ക്രൈസ്തവ സമൂഹം ശക്തമായി പ്രതികരിക്കുന്നു. ദൈവം യിസ്രായേലിനെ സ്നേഹിക്കുന്നു.
യിസ്രായേല്‍ ഒറ്റയ്ക്കല്ല തുടങ്ങിയ മുദ്രാവാക്യവുമായി ക്രൈസ്തവര്‍ യഹൂദ ജനതയ്ക്കു പൂര്‍ണ്ണ പിന്തുണയുമായി ഒത്തു കൂടി. വ്യാഴാഴ്ച ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയുടെ ഗേറ്റിനു പുറത്ത് ക്രൈസ്തവര്‍ ഒത്തുകൂടി.
അമേരിക്കന്‍ മിഷണറിയും സംഗീതജ്ഞനുമായ നീന്‍ ഫ്യൂച്ചിന്റെ നേതൃത്വത്തില്‍ റാലി നടത്തുകയും യഹൂദ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
അമേരിക്കയിലുടനീളമുള്ള കോളേജ് കാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധ മനോഭാവത്തിനെതിരെ പ്രതിഷേധിക്കാനാണ് ഇവിടെ നില്‍ക്കുന്നത്.
യിസ്രായേല്‍ പതാകയും വഹിച്ചുകൊണ്ടാണ് യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടത്തോടൊപ്പം ഫ്യൂച്ച് പ്രഖ്യാപിച്ചു. അമേരിക്കയില്‍ മുഴുവനും കണ്ടത് വെറുപ്പും അക്രമവുമാണ്.
അതിനെതിരെ പ്രതികരിക്കണം. അമേരിക്കന്‍ മുന്‍ നിര ക്യാമ്പുകളില്‍ ആന്റിസെമറ്റിക് പ്രതിഷേധക്കാര്‍ കൈയ്യടക്കി.
അതിനെ അപലപിക്കാനും നിര്‍ത്തല്‍ ചെയ്യാനും വേണ്ടപ്പെട്ടവര്‍ തയ്യാറാകണമെന്നു യിസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.

