യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍
ശരീരത്തിനുള്ളില്‍ പ്യുറൈന്‍ എന്ന രാസസംയുക്തം വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്.
ഇതിന്റെ അളവ് കൂടിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി ഭക്ഷണത്തിലും ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതാണ്.
റെഡ്മീറ്റ്: പോര്‍ക്ക്, ബീഫ്, ആട് എന്നിവയില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ ഒഴിവാക്കാവുന്നതാണ്.
യീസ്റ്റ് കലര്‍ന്ന ആഹാരം: ഇന്ന് ഒട്ടുമിക്ക ആഹാരവും പുളിപ്പിക്കാനായി യീസ്റ്റ് ചേര്‍ക്കാറുണ്ട്. ബ്രെഡ്, റെസ്ക്. കേക്ക് എന്നിവയിലെല്ലാം യീസ്റ്റ് ധാരാളമുണ്ട്.
ഇവയൊക്കെ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
മധുരം: അമിതമായി മധുരം ഉള്ള ആഹാരം ഒഴിവാക്കുക.
ചില പച്ചക്കറികള്‍: കൂണ്, ചീര, കോളിഫ്ളവര്‍ മതലായവയില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുക.
ഷെല്‍ഫിഷ്: കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക ഇവയ്ക്ക് നിയന്ത്രണങ്ങള്‍ വരുത്തുക. പ്രത്യേകിച്ച് ഞണ്ട്, ചെമ്മീന്‍, കക്ക എന്നിവ ഒഴിവാക്കുക.

