യു.പി.ഐ ഇടപാടുകള്‍ സൌജന്യമെന്ന് സ്ഥീരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ യു.പിഐ ഇടപാടുകള്‍ സൌജന്യമായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം വ്യാപാരികളില്‍നിന്ന് സീറോ മര്‍ച്ചന്റ് ഡിസ്ക്കൌണ്ട് റേറ്റ് (എംസിആര്‍) ഈടാക്കും.
കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയത്.
യു.പിഐ. ഇടപാടുകള്‍ ഇനി സൌജന്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെയാണ് ഇന്ത്യ മുഴുവന്‍ ആശങ്കയോടെ കാത്തിരുന്ന മറുപടി കേന്ദ്ര സര്‍ക്കാരില്‍നിന്നുമുണ്ടായത്.
നികുതിയും മറ്റു നിയമങ്ങളും (ഭേദഗതി) ബില്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.
ഇലക്ട്രോണിക് പെയ്മെന്റിനു ചാര്‍ജ്ജ് ഈടാക്കാന്‍ സേവന ദാതാക്കളെ അനുവദിക്കാന്‍ കേന്ദ്രത്തിനു അനുവാദം നല്‍കാന്‍ വ്യവസ്ഥ ബില്ലിലുണ്ട്.
ഇതാണ് ആശങ്ക ഉളവാക്കിയത്. വ്യാപാരികളില്‍നിന്നും ചാര്‍ജ്ജ് ഈടാക്കുന്നത് ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

