ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു

ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു

Breaking News Health

ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു

നന്നായി ഉറങ്ങുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ രാത്രിയില്‍ പോലും ഉറക്കമില്ലാതെ ഭാരപ്പെടുന്നവര്‍ അനേകരാണ്.

ഉറക്കം ശരീരഭാരം നിയന്ത്രിക്കല്‍, തലച്ചോറിനെ ശുദ്ധീകരിക്കല്‍, ശരീരത്തെ ഡീടോക്സിക്കേഷന്‍ ചെയ്യല്‍ എന്നതു മാത്രമല്ലെന്നും കണ്ണുകളുടെ ആരോഗ്യത്തിലും അവ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ഉറക്കം കുറഞാല്‍ കണ്ണുകള്‍ കലങ്ങി ചുവപ്പ് നിറമാകാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഒരു പക്ഷേ ഇത് കണ്ണിനെ ബാധിക്കുന്ന മറ്റു പല പ്രശ്നങ്ങളുടെയും സൂചനയാണെന്നും വിദഗദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഉറങ്ങുന്ന സമയത്ത് കോര്‍ണിയ കണ്ണീര്‍ ദ്രാവകത്തില്‍ മുങ്ങുകയും ഇതുവഴി ഇതിന് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും ലഭിക്കുകയും ചെയ്യും.

ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കമാണ് സാധാരണയായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ നാലു മണിക്കൂര്‍ ഉറക്കമാണ് കണ്ണിന്റെ ആരോഗ്യത്തിനു ആവശ്യമായിരിക്കുന്നത്.

ഉറക്കക്കുറവുള്ളവരില്‍ കോര്‍ണിയായുടെ ഉപരിതലത്തില്‍ പോട്ടലും വേദനയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് ഉത്തമ പരിഹാരം നിശ്ചിത സമയം കൃത്യമായി ഉറങ്ങുക എന്നതാണ് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.