ക്രിസ്ത്യാനികളുടെ 500 ഏക്കര്‍ ഫാം ഭൂമി ഇസ്ളാമിക തീവ്രവാദികള്‍ പിടിച്ചെടുത്തു
വടക്കന്‍ സിറിയയിലെ ഇസ്ളാമിക തീവ്രവാദികള്‍ റാസ് അല്‍-ഇന്‍ പട്ടണത്തിലെ ക്രിസ്ത്യന്‍ കര്‍ഷകരുടെ 500 ഏക്കര്‍ കൃഷിഭൂമിയുടെ നിയന്ത്രണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.
തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റാസ് അല്‍-ഇന്‍ പട്ടണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് സിറിയന്‍ നാഷണല്‍ ആര്‍മിയുടെ കീഴില്‍ ഒരു കുടക്കീഴില് പ്രവര്‍ത്തിക്കുന്ന വിവിധ ഇസ്ളാമിസ്റ്റ് തീവ്രവാദി സംഘടനകളാണെന്ന് സിഎസ്ഡബ്ളിയു ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തറിന്റെയും തുര്‍ക്കിയുടെയും പിന്തുണയോടെയാണ് ഇസ്ളാമിക തീവ്രവാദികളുടെ ഈ സഖ്യം പ്രവര്‍ത്തിക്കുന്നത്. റാസ് അല്‍ ഇനിലെ ക്രിസ്ത്യന്‍ കൃഷി ഭൂമി കണ്ടുകെട്ടാന്‍ ജയ്ഷ് അല്‍ ഷാര്ഖ്യാ മിലിഷ്യ ഗ്രൂപ്പിന്റെ കമാന്‍ഡര്‍ അബു ജമ്മോ ഉത്തരവിട്ടതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഗ്രൂപ്പിന് യു.എസ്. സര്‍ക്കാരിന്റെ ഉപരോധം ഉണ്ട്. ഈ സംഭവ വികാസങ്ങളില്‍ ഞങ്ങള്‍ അതീവ ഉല്‍ക്കണ്ഠാകുലരാണ്. ഈ ക്രിമിനല്‍ ഗ്രൂപ്പുകള്‍ എല്ലാ മതപരവും വംശീയവുമായ പശ്ചാത്തലങ്ങളില്‍നിന്നുള്ള പ്രാദേശിക സമൂഹങ്ങളെ അടിച്ചമര്‍ത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്.
അവരുടെ ചില ലംഘനങ്ങള്‍ മനുഷ്യരാശിയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണ്. സിറിയന്‍ ക്രിസ്ത്യന്‍ ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഡയലോഗ് സംഘടനയുടെ അയ്മാന്‍ അബ്ദുള്‍ നൂര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഈ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്. സിറിയന്‍ പ്രതിപക്ഷവും ഖത്തറിലെയും തുര്‍ക്കിയിലെയും സര്‍ക്കാരുകളും ഈ തീവ്രവാദികളുടെ നിയന്ത്രണത്തില്‍നിന്നും സാധാരണക്കാരുടെ ഭൂമി തിരിച്ചു നല്‍കണം.
സിഎസ്ഡബ്ളിയു പ്രസിഡന്റ് മെര്വിന് തോമസ് പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന സിറിയ ഇസ്ളാമിക സ്വേച്ഛാതിപതിയായ പ്രസിഡന്റ് ബാഷാന്‍ അല്‍ ആസാദിന്റെ അടിച്ചമര്‍ത്തലില്‍ മുന്നോട്ടു പോവുകയാണ്.
ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്ന ആദ്യത്തെ 50 രാജ്യങ്ങളില്‍ ഓപ്പണ്‍ ഡോസ്ര്സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ സിറിയ 12-ാം സ്ഥാനത്താണ്.

