അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം
ലണ്ടന്‍ : ലണ്ടനില്‍ സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റു ചെയ്യപ്പെട്ട കേസില്‍ യുവതിക്ക് 11,000 യു.എസ്. ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചു.
ലണ്ടനിലെ സ്പീക്കേഴ്സ് കോര്‍ണറില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചതിനു പോലീസ് അറസ്റ്റു ചെയ്ത ഹതൂണ്‍ ടാഷ് എന്ന യുവതിക്കാണ് പോലീസിന്റെ തെറ്റായ പ്രവര്‍ത്തിയില്‍ 10000 പൌണ്ട് (11,000 യു.എസ്. ഡോളര്‍ ) തുക നഷ്ടപരിഹാരമായി ലഭിച്ചുവെന്ന് ക്രിസ്ത്യന്‍ ലീഗല്‍ സെന്റര്‍ അറിയിച്ചു.
കൂടാതെ മെട്രോ പോളിറ്റന്‍ പോലീസ് ഡയറക്ടറേറ്റ് ഓഫ് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സിവില്‍ ആക്ഷന്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ആണ്ടി ഒ ഡോണല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സുവിശേഷകയ്ക്ക് തെറ്റായ രീതിയില്‍ അറസ്റ്റു ചെയ്തതിന് ക്ഷമാപണം നടത്തി കത്തയച്ചതായും സി.എല്‍ . വ്യക്തമാക്കി.
2021 മെയ് മാസത്തിലായിരുന്നു സുവിശേഷക ഹതൂണ്‍ ടാഷിനെ പോലീസ് അറസ്റ്റു ചെയ്തത്. സുവിശേഷം പ്രസംഗിച്ചപ്പോള്‍ ഒരു സംഘം മുസ്ളീങ്ങള്‍ ടാഷിനെ കുത്തി പരിക്കേല്‍പ്പിക്കുകയും സുവിശേഷ പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ കണ്‍മുമ്പിലായിരുന്നു സംഭവം.
എന്നാല്‍ അക്രമികളെ തടഞ്ഞ പോലീസ് ഹതൂണ്‍ ടാഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവം ലോക ശ്രദ്ധ നേടിയിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും പോലീസിനു നേരെ ഉണ്ടായി.
ഇതേത്തുടര്‍ന്നാണ് പോലീസ് നഷ്ടപരിഹാര തുക നല്‍കി ക്ഷമാപണം നടത്തിയത്.