മുട്ടയ്ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട കഴിച്ചു കഴിയുമ്പോള്‍ അത് നമ്മുടെ വയര്‍ വേഗത്തില്‍ നിറയ്ക്കുവാന്‍ സഹായിക്കും.
എന്നാല്‍ മുട്ടയ്ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കുക.
പാല്‍: മുട്ട കഴിച്ചശേഷം പാല്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ഇത് ദഹന പ്രശ്നങ്ങള്‍ക്കും ഛര്‍ദ്ദിക്കും കാരണമാകും.
അതുപോലെ മുട്ട കഴിച്ച ശേഷം ചായ കുടിക്കുന്നവരുമുണ്ട്. രണ്ടും ഒരുമിച്ച് കഴിച്ചാല്‍ മലബന്ധത്തിനു വഴിയൊരുക്കും.
മാംസം: മുട്ടയിലും മാംസത്തിലും പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഇവ രണ്ടും ഒരുമിച്ചു കഴിക്കുന്നതുമൂലം അലസത എന്ന പ്രശ്നത്തിലേക്ക് നയിക്കപ്പെടുന്നു.
വാഴപ്പഴം: മുട്ടയുടെ കൂടെ വാഴപ്പഴം കഴിക്കുന്നതും ഒഴിവാക്കുക. ഇത് ദഹനപ്രശ്നമുണ്ടാക്കുകയും കൂടാതെ മലബന്ധം, അസിഡിറ്റി, കുടല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകും.
ചീസും നാരങ്ങയും: ചിലര്‍ ചീസ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇത് ആരോഗ്യത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
അതുപോലെ ചിലര്‍ മുട്ടയില്‍ ഗരം മസാലയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നു. മറ്റു ചിലര്‍ നാരങ്ങാ പിഴിഞ്ഞു കഴിക്കാറുണ്ട്. ഈ ശീലങ്ങളുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക.
മുട്ടയോടൊപ്പം നാരങ്ങാ കഴിക്കുന്നത് രക്ത ധമനികളെ ബാധിക്കുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.