ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ നിറുത്താതെ കരഞ്ഞു, യുവാവിനു കാഴ്ച പോയി

ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ നിറുത്താതെ കരഞ്ഞു, യുവാവിനു കാഴ്ച പോയി

Breaking News Health

ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ നിറുത്താതെ കരഞ്ഞു, യുവാവിനു കാഴ്ച പോയി
അബുജ: ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനായി ആളുകള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്. പലരും വിജയം വരിച്ചിട്ടുമുണ്ട്.

തികച്ചും വ്യത്യസ്തമായ ഒരു ഐറ്റവുമായാണ് ഒരു യുവാവ് രംഗത്തു വന്നത്. പക്ഷം സംഗതി പാളി. നൈജീരിയക്കാരനായ ടെംബു എബൈറെയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

7 ദിവസം തുടര്‍ച്ചയായി കരഞ്ഞ് റെക്കോര്‍ഡ് കരസ്ഥമാക്കാനായിരുന്നു ടെംബു ലക്ഷ്യമിട്ടത്. ഇതിനായുള്ള പ്രകടനം അവസാനിക്കാന്‍ കുറച്ചു സമയം മാത്രം അവശേഷിച്ചപ്പോഴാണ് കാഴ്ച പ്രശ്നമായത്.

തുടക്കത്തില്‍ തലവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ മുഖവും കണ്ണും വീര്‍ത്തു. തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.

മുക്കാല്‍ മണിക്കൂറോളമാണ് കാഴ്ച ശക്തി നഷ്ടമായത്. ഇത് പിന്നീട് വീണ്ടെടുക്കാനായെങ്കിലും കരച്ചില്‍ ടെംബുവിന്റെ കണ്ണുകളെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ ഒരാഴ്ച ആരോഗ്യം പോലും നോക്കാതെ കരഞ്ഞെങ്കിലും വേള്‍ഡ് റെക്കോര്‍ഡിനായി ഇയാള്‍ ഗിന്നസ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നില്ല. ഇക്കാര്യം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും ദൈര്‍ഘ്യമേറിയ കരച്ചില്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അവരുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ കുറിച്ചു.

ഇനിയും ടെംബു ഒരു ശ്രമം കൂടി നടത്തിയാല്‍ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ ഇടയാകുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.