കൊതുകു കടിമൂലം സന്ധികളിലെ വേദന
ഏതു കാലാവസ്ഥാ കാലത്തും കൊതുകുകള്‍ പെരുകാറുണ്ട്. കൊതുകിന്റെ കടിമൂലം സന്ധികളിലുണ്ടാകുന്ന വേദന നല്ലൊരു ശതമാനം ആളുകളെയും അലട്ടാറുണ്ട്.
രോഗവാഹിയായ കൊതുകിന്റെ കടിയേറ്റശേഷം പകരുന്ന ഒരു രോഗമാണ് ചിക്കന്‍ ഗുനിയ. കൊതുകു കടിയേറ്റശേഷം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടും.
പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധി വേദന എന്നിവയാണ് ലക്ഷണങ്ങള്‍ . ആഴ്ചകളോളം പടിമുറുക്കുന്ന ചിക്കന്‍ ഗുനിയ സന്ധിവേദനയുണ്ടാക്കുന്നു.
ഇതിനു പ്രതിവിധി വിശ്രമം, ജലപാനം, വേദനയും പനിയും കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയാണ് അണുബാധയേറ്റവര്‍ക്കുള്ള ചികിത്സ.
ചിക്കന്‍ ഗുനിയയ്ക്കായി വാക്സിനുകള്‍ ലഭ്യമല്ല. ചിക്കന്‍ ഗുനിയ പിടിപെട്ട 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നു മാസത്തില്‍ കൂടുതല്‍ നില്‍ക്കുകയും ചെയ്യും.
അതിനായി കൊതുകിന്റെ കടിയേല്‍ക്കാതെ പരമാവധി ജാഗ്രത പാലിക്കുക.

