കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു

കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു

Breaking News USA

കുടിയേറ്റ തൊഴിലാളികളെ അത്താഴത്തിനും വചനം കേള്‍ക്കാനും ക്ഷണിച്ചു; 30 പേര്‍ രക്ഷിക്കപ്പെട്ടു

അറ്റ്ലാന്റ: സുവിശേഷം കേള്‍പ്പിക്കാനായി സ്റ്റേജുകളും പൊതുസ്ഥലങ്ങളും വേദികളാക്കി ഘോരഘോരം പ്രസംഗിക്കുന്നവരാണ് ഭൂരിപക്ഷം സുവിശേഷ പ്രസംഗകരും. പലയിടങ്ങളിലും ആളുകള്‍ എത്താറുമുണ്ട്.

എന്നാല്‍ പലപ്പോഴും ആളുകള്‍ മുഖം തിരിഞ്ഞു നില്‍ക്കാറുമുണ്ട്.

ജോര്‍ജിയായിലെ ഒരു സഭാ പാസ്റ്റര്‍ താന്‍ ഒറ്റ രാത്രികൊണ്ട് 30 ആത്മാക്കളെ നേടിയ അനുഭവം പങ്കുവെയ്ക്കുകയാണ്. തെക്കു പടിഞ്ഞാറന്‍ ജോര്‍ജിയായില്‍ റോഷെലിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ റിച്ചാര്‍ഡ് കോംപ്ടണ്‍ ജൂലൈ 13-ന് തന്റെ സഭയിലേക്ക് ഡസന്‍ കണക്കിന് മെക്സിക്കന്‍ അഭയാര്‍ത്ഥി തൊഴിലാളികള്‍ക്കായി ഒരു അത്താഴം ഒരുക്കി.

ഒപ്പം അവര്‍ക്കായി ഒരു സുവിശേഷ സന്ദേശവും. ഇവര്‍ തന്റെ ചര്‍ച്ചിലെ ഡീക്കന്മാരിലൊരാളായ ഡോണ്‍ വുഡ്ഡിന്റെ തണ്ണിമത്തന്‍ കൃഷിത്തോട്ടത്തില്‍ വിളവെടുപ്പു നടത്താന്‍ വന്നവരാണ്. വിളവെടുപ്പിന്റെ അവസാന ദിവസമാണ് അത്താഴ വിരുന്നൊരുക്കിയത്.

സാധുക്കളായ 60 പേര്‍ സംബന്ധിക്കുകയുണ്ടായി. ഇവരില്‍ പകുതി പേരാണ് സുവിശേഷ സന്ദേശം കേട്ട് രക്ഷിക്കപ്പെട്ടത്. മത്തായിയുടെ സുവിശേഷം 24-ാം അദ്ധ്യയത്തെയും 28-ാം അദ്ധ്യായത്തിലെ 19-ാം വാക്യത്തെയും ആസ്പദമാക്കി ദൈവവചനം പ്രസംഗിച്ചപ്പോള്‍ ഇവര്‍ വചനം കേട്ട് വിശ്വസിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ കോംപ്ടണ്‍ പറഞ്ഞു.

ഡോണ്‍വുഡ്ഡ് എല്ലാ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇതുപോലെയുള്ള ആളുകളെ കരാര്‍ വ്യവസ്ഥയില്‍ ജോലിക്കായി കൊണ്ടുവരികയും ഷെഡ്ഡില്‍ അവര്‍ക്കായി അത്താഴം നടത്താറുമുണ്ട്.

അങ്ങനെ ഈ പ്രാവശ്യം തന്റെ ചര്‍ച്ചില്‍ വച്ചു നടത്തണമെന്നു പാസ്റ്റര്‍ കോംപ്ടണ്‍ ആവശ്യം ഉന്നയിച്ചതു പ്രകാരമാണ് നടത്തപ്പെട്ടത്.

ഇത് ദൈവീക നിയോഗമായിരുന്നുവെന്നും ഇതുപോലെ ആളുകളുടെ സ്ഥിതി മനസ്സിലാക്കി അവരോട് ഇടപഴകി പ്രവര്‍ത്തിച്ചാല്‍ ‍, ദൈവവചനം പങ്കുവെച്ചാല്‍ അവര്‍ തീര്‍ച്ചയായും ഏറ്റെടുക്കുമെന്നും തന്റെ അനുഭവത്തിലൂടെ മനസ്സിലായെന്നും 57 കാരനായ കോംപ്ടണ്‍ പറയുന്നു.

അടുത്ത വര്‍ഷം ഇതിനേക്കാള്‍ വിപുലമായി ക്രമീകരണം നടത്താനുള്ള ആലോചനയിലും പ്രാര്‍ത്ഥനയിലുമാണ് പാസ്റ്റര്‍ കോംപ്ടണ്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.