നേരത്തെയുള്ള മറവി രോഗത്തിന്റെ വേഗത കുറയ്ക്കുന്ന മരുന്ന് കണ്ടെത്തി
ന്യുയോര്‍ക്ക്: നേരത്തെയുണ്ടാകുന്ന മറവി രോഗത്തിന്റെ വേഗത കുറയ്ക്കുന്ന മരുന്ന് കണ്ടെത്തി.
അമേരിക്കന്‍ മരുന്നു കമ്പനി എലി ലില്ലിയാണ് ഡൊണനിമാങ് എന്ന മരുന്ന് വികസിപ്പിച്ചത്. മരുന്ന് വികസിപ്പിച്ചതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
നെതര്‍ലന്റില്‍ നടന്ന അല്‍ഷിമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സിലാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. കൂടാതെ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലും (ജാമ) ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറവി രോഗമുള്ളവര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ മരുന്ന്.
രോഗികള്‍ക്ക് പുതിയ ചികിത്സയുടെ സാദ്ധ്യത അടിയന്തിരമായി ആവശ്യമാണെന്നും എലിലില്ലി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആനി വൈറ്റ് അറിയിച്ചു.

