ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് പ്ളാസ്റ്റിക്കും ശക്തമായ പശയും വികസിപ്പിച്ച് ഗവേഷകര്‍

ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് പ്ളാസ്റ്റിക്കും ശക്തമായ പശയും വികസിപ്പിച്ച് ഗവേഷകര്‍

Health

ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് പ്ളാസ്റ്റിക്കും ശക്തമായ പശയും വികസിപ്പിച്ച് ഗവേഷകര്‍

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിച്ച പാചക എണ്ണ ഒരു മാലിന്യമായി കാണുന്നവരുണ്ട്. എന്നാല്‍ ഇവ നമ്മുടെ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാവുന്ന വിപ്ളവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.

ഉപയോഗിച്ച പാചക എണ്ണയില്‍നിന്ന് പുനരുപയോഗിക്കാവുന്ന പ്ളാസ്റ്റിക്കും കാര്‍ വലിച്ചു നീക്കാന്‍ തക്കവണ്ണം ശേഷിയുള്ള അതിശയകരമായ പശയും നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ഇപ്പോഴും പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. ഈ ആശ്രിതത്വം മറികടക്കുന്നതിനായി പെട്രോകെമിക്കലുകള്‍ക്ക് പകരം ജൈവവസ്തുക്കളില്‍ നിന്നോ മാലിന്യങ്ങളില്‍നിന്നോ നിര്‍മ്മിക്കുന്ന ബയോപ്ളാസ്റ്റിക്കുകള്‍ ഉപയോഗിക്കാന്‍ ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുകയാണ്.

യു.എസിലെ സൌത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. പുറന്തള്ളുന്ന പാചക എണ്ണ ഉപയോഗിച്ച് സൃഷ്ടിക്കുന്ന പ്ളാസ്റ്റിക്കുകളില്‍ പോളിത്തീനിനോട് സാമ്യമുള്ള ഭൌതിക സ്വഭാവമാണുള്ളത്.

പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഉപേക്ഷിക്കപ്പെട്ട എണ്ണ ഉപയോഗിക്കുന്നതിലൂടെ പോളിത്തീന്‍ നിര്‍മ്മാണം കൂടുതല്‍ സുസ്ഥിരമാക്കാം. പാചക എണ്ണയില്‍ നീളമേറിയ ഫാറ്റി ആസിഡ് ശൃംഖലകളാണുള്ളത്.

ഒരു കൂട്ടം രാസ പ്രവര്‍ത്തനങ്ങളിലൂടെ ഇവയെ പോളിത്തീനിലുള്ളതുപോലുള്ള നീണ്ട പോളിമര്‍ ശൃംഖലകളാക്കി മാറ്റാന്‍ കഴിയും. ഈ രീതിയില്‍ നിര്‍മ്മിച്ച പോളിമറുകള്‍ക്ക് പശയുടെ സ്വഭാവമുണ്ടാകുന്നു.

ഈ പോളിമര്‍ ഉപയോഗിച്ച് ഗവേഷകര്‍ രണ്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തകിടുകള്‍ ഒട്ടിച്ചുചേര്‍ത്തു. ഇതിനു 123 കിലോഗ്രാം വരെ ഭാരം താങ്ങാന്‍ കഴിഞ്ഞു.

ഈ പശ ഉപയോഗിച്ചു ഒട്ടിച്ച സ്റ്റീല്‍ തകിടുകള്‍ക്ക് ചെറിയൊരു കയറ്റത്തിലൂടെ ഒരു സെഡാന്‍ കാര്‍ വലിച്ചു നീക്കാനും സാധിച്ചുവത്രെ. പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.