കശുമാങ്ങയിലെ ഔഷധ ഗുണങ്ങള്‍

കശുമാങ്ങയിലെ ഔഷധ ഗുണങ്ങള്‍

Health

കശുമാങ്ങയിലെ ഔഷധ ഗുണങ്ങള്‍
ഒരു കാലത്ത് നമ്മുടെ പറമ്പുകളില്‍ ഐശ്വര്യം തുളുമ്പി നിന്നിരുന്ന ഒരു ഫലവൃക്ഷമായിരുന്നു കശുമാങ്ങ, അഥവാ പറങ്കിമാങ്ങ. കശുമാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ പഴയ ആളുകള്‍ക്ക് തിരിച്ചറിയാമായിരുന്നു.

ഔഷധ ഗുണം അനവധിയുള്ള കശുമാങ്ങ മാരക രോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശക്തിയുള്ള ഫലമാണ്. കശുമാങ്ങയില്‍ ഏറെയുള്ള വിറ്റാമിന്‍ സിയാണ് രോഗപ്രതിരോധശേഷി പകര്‍ന്നു നല്‍കുന്നത്.
100 ഗ്രാം കശുമാങ്ങയില്‍ 261 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്.

കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ്, തയാമിന്‍ ‍, ടാനിന്‍ തുടങ്ങിയ ഘടകങ്ങളുടെയും ശേഖരമുണ്ട്. കശുമാങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനശേഷി വര്‍ദ്ധിക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു.

ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കശുമാങ്ങയ്ക്കു കഴിവുണ്ട്. ശരീര വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കശുമാങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും. കശുമാങ്ങാ നീരില്‍ ഇഞ്ചി ചതച്ചെടുത്ത നീര് ചേര്‍ത്ത് കഴിച്ചാല്‍ ഗ്യാസ്ട്രബിള്‍ ‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ്.