ഹീബ്രു എഴുത്തുള്ള 3,000 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെടുത്തു

ഹീബ്രു എഴുത്തുള്ള 3,000 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെടുത്തു

Breaking News Middle East

ഹീബ്രു എഴുത്തുള്ള 3,000 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെടുത്തു
യെരുശലേം: ഹീബ്രു അക്ഷരത്തില്‍ എഴുതിയ 3,000 വര്‍ഷം മുമ്പു ഉപയോഗിച്ചിരുന്ന മണ്‍ഭരണി യിസ്രായേലില്‍ കണ്ടെത്തി.

യിസ്രായേലിലെ മേത്തുലയ്ക്കു സമീപമുള്ള ടെല്‍ ആബേല്‍ ബേത്തില്‍ നടത്തിയ ഉല്‍ഖനനത്തിലാണ് ഗവേഷകര്‍ മണ്ണിനടിയില്‍നിന്ന് ഈ ഭരണി കണ്ടെത്തിയത്. ഭരണിയുടെ പുറത്ത് ‘ഇബ്നയോ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ളീഷില്‍ ‘ബിലോംഗിംഗ് ടു ബെനയിയോ’ എന്നാണ്.

ബെനയിയോ എന്നാല്‍ യിസ്രായേല്യരുടെ നാമങ്ങളിലൊന്നാണ്. അതിന്റെ അര്‍ത്ഥം ‘യാവേ ഹാസ് ബില്‍റ്റ്’ യഹോവ പണിതു എന്നാണ്.

അബേല്‍ ബേത്ത് മയാഖ പുരാതന യിസ്രായേലിലാണ്. ഇത് ബൈബിളില്‍ 2 ശമുവേല്‍ 20:14-ല്‍ വിവരിക്കുന്നുണ്ട്. മണ്‍ ഭരണി കണ്ടെടുത്ത വിവരം കാലിഫോര്‍ണിയയിലെ അസൂസ പസഫിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുറത്തു വിട്ടത്. മണ്‍ പാത്രത്തിനുള്ളില്‍ നിറയെ മണ്ണു നിറഞ്ഞതും പൊട്ടിയ അവസ്ഥയിലുമായിരുന്നുവെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ റോബര്‍ട്ട് മുള്ളിന്‍സ പറഞ്ഞു.

അന്നത്തെ കാലത്ത് വീഞ്ഞു സൂക്ഷിക്കാനോ മറ്റോ ഈ ഭരണി ഉപയോഗിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ഹദദ് എന്ന അരാം രാജാവ് തന്റെ സേനാപതികളെ യിസ്രായേല്‍ പട്ടണങ്ങള്‍ക്കു നേരെ അയച്ചു ബേല്‍ ‍-ബേത്ത് മയഖ പടിച്ചടക്കിയതായി (1 രാജാ. 15:20) എന്നുംയിസ്രായേല്‍ രാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂര്‍ രാജാവായ തിഗ്ളത്ത് പിലേസര്‍ വന്നു ആബേല്‍ ബേത്ത് മയഖ മുതലായ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും (2 രാജാ. 15:29) വായിക്കുന്നു. ഈ കാലഘട്ടം ബി.സി. 733/732 ആണെന്ന് ചരിത്രം പറയുന്നു.