മഴക്കാലം പനിക്കാലവും

മഴക്കാലം പനിക്കാലവും

Health

മഴക്കാലം പനിക്കാലവും
മഴക്കാലമായാല്‍ പനിക്കാലവും വരവായി. എന്നാല്‍ ഏതു തരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് പരമ പ്രധാനമാണ്. ഏതു പനിയെയും നിസ്സാരമാക്കിക്കരുത്. ഡെങ്കിപ്പനി, എലിപ്പനി, മറ്റു വൈറസ് പനി ഇവയൊക്കെ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും വളരെ ജാഗ്രതയോടെതന്നെ പ്രവര്‍ത്തിക്കണം.

ആദ്യമായി കൊതുകു കടി ഒഴിവാക്കാന്‍ ശ്രമിക്കണം. പകല്‍ സമയത്തും സന്ധ്യാ നേരങ്ങളിലും കടിക്കുന്ന എഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ കടിച്ചാല്‍ പത്തുദിവസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.

നട്ടെല്ലിന്റെ ഭാഗത്ത് കഠിനമായ വേദന, അസഹ്യമായ ശരീര വേദന, നേത്ര ഗോളങ്ങള്‍ക്കു പിന്നില്‍ വേദന, കണ്ണു ചലിപ്പിക്കുമ്പോള്‍ വേദന, വിശപ്പില്ലയാമ, നെഞ്ചിലു കഴുത്തിലും ചുവന്ന തടിപ്പുകള്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണണാണ് ഡെങ്കിപ്പനിയുടേത്.

എലിപ്പനിയും മാരകമാണ്. ചതുപ്പുനിലങ്ങളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക. മുറിവുള്ളവര്‍ ഇത്തരം സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും ഇറങ്ങരുത്.

എലികളെ ആകര്‍ഷിക്കുന്ന ആഹാരസാധനങ്ങള്‍ വീട്ടിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുക. ഭക്ഷണ അവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയരുത്.

വൈറല്‍പ്പനിയും അപകടകാരണമാണ്. വീടുകളിലും ജോലിസ്ഥലങ്ങളിലും പനിയുള്ളവര്‍ അകലം പാലിക്കുക. മറ്റഉള്ളവര്‍ക്ക് പകരുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കരുത്.

പൊതു സ്ഥലങ്ങളില്‍ പോയി വരുന്നവര്‍ കൈകാലുകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം വീട്ടിനുള്ളില്‍ പ്രവേശിക്കുക.