അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

Health Others

അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

അവക്കാഡോ പഴത്തിന് നാട്ടില്‍ പ്രചാരമേറുകയാണ്. ആഴ്ചയില്‍ രണ്ടോ അതിലധികമോ അവക്കാഡോ പഴം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍.

ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് വന്നത്. ഫൈബര്‍ ‍, അപൂരിത കൊഴുപ്പ് തുടങ്ങി ഒട്ടനവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള ഹൃദ്രോഗ കാരണമായ ഘടകങ്ങളില്‍ അവക്കാഡോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ യു.എസില്‍ അവക്കാഡോ ഉപഭോഗം കുത്തനെ വര്‍ദ്ധിച്ചുവെന്നും അതിനാല്‍ ഇത് ശ്രദ്ധേയമായ കണ്ടെത്തലാണെന്നും ഗവേഷകര്‍ പറഞ്ഞു.

30 വര്‍ഷംകൊണ്ട് 68780 സ്ത്രീകളെയും (30-നും 55-നും ഇടയില്‍ പ്രായം) 41700 പുരുഷന്മാരെയും (40-നും 75-നും ഇടയില്‍ പ്രായം) ആണ് പഠനത്തിനു വിധേയമാക്കിയത്. ഇവര്‍ക്ക് കാന്‍സര്‍ ‍, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളൊന്നും ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ആഴ്ചയില്‍ കുറഞ്ഞത് 2 അവക്കാഡോ കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ 16 ശതമാനം കുറവ് വന്നതായി പഠനത്തില്‍ കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.