സോഷ്യല്‍ മീഡിയയില്‍ 'ക്രിസ്തു' യെന്ന പദത്തിന് വിലക്ക്

സോഷ്യല്‍ മീഡിയയില്‍ ‘ക്രിസ്തു’ യെന്ന പദത്തിന് വിലക്ക്

Asia Breaking News Global

ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ‘ക്രിസ്തു’ യെന്ന പദത്തിന് വിലക്ക്

ബീജിംഗ്: ക്രൈസ്തവ വിരുദ്ധ നയം നടപ്പാക്കുന്നതില്‍ അതിവേഗം മുന്നോട്ടു കുതിക്കുന്ന ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയായില്‍ ക്രിസ്തു എന്ന പദം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള മെഷറസ് ഫോര്‍ ദി അഡ്മിനിസ്ട്രേഷന്‍ ഓഫ് ഇന്റര്‍നെറ്റ് റിലിജിയസ് ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസിസിന്റെ പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ക്രിസ്തു എന്ന വാക്കോ മറ്റ് മതപരമായ പദങ്ങളോ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല എന്ന നിയമമാണ് മാര്‍ച്ച് 1-ന് പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിനായി പുതിയ ലൈസന്‍സും പരിശീലനവും ആവശ്യമാണെന്ന് നിഷ്ക്കര്‍ഷിക്കുന്നു. ഇത് ക്രിസ്ത്യന്‍ മതപരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യമാണ്.

വ്യക്തിപരമായോ സംഘടനാപരമായോ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളില്‍ മതപരമായ വിഷയങ്ങള്‍ക്ക് മുന്‍കൂട്ടി അംഗീകാരം വേണമെന്ന് പുതിയ വ്യവസ്ഥയുണ്ട്. ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിലെ അംഗങ്ങള്‍ ഉപയോഗിക്കുന്ന മെസ്സേജിംഗ് ആപ്പായ വി ചാറ്റ് എന്ന ഗ്രൂപ്പില്‍ എട്ടോളം ക്രൈസ്തവ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ക്രിസ്തു എന്ന വാക്ക് മറ്റുള്ളവര്‍ക്ക് പ്രചോദനം ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിരോധിച്ചത്.