മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം

മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം

Breaking News Health

മലര്‍ പാനീയം ആരോഗ്യഘടകങ്ങളാല്‍ സമൃദ്ധം
മലര്‍ചേര്‍ത്ത പാനീയം നിരവധി ഔഷധ ഗുണങ്ങള്‍ ശരീരത്തിനു പകര്‍ന്നു നല്‍കുന്നു.

ആന്റി ഓക്സിഡന്റ് കലവറയായ മലര്‍ പാനീയം മികച്ച പാനീയമാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ‍, കാല്‍സ്യം, പ്രോട്ടീന്‍ ‍, മഗ്നീഷ്യം, അയണ്‍ ‍, ഡയറ്ററി ഫൈബര്‍ എന്നിവയാണ് ഇതിലുള്ള ആരോഗ്യ ഘടകങ്ങള്‍ ‍.

ശരീരത്തിന്റെ ക്ഷീണം അകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശേഷിയുണ്ട്. മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുവാന്‍ മലരിനു കഴിവുണ്ട്.

വേനല്‍ക്കാലത്ത് മലര്‍ വെള്ളം കുടിച്ച് നിര്‍ജ്ജലീകരണത്തെ തടയാം. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ ശമിക്കാന്‍ മലരിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചുക്ക് ചേര്‍ത്ത് കഴിക്കാം.

ഗര്‍ഭകാല ഛര്‍ദ്ദി ശമിക്കാനും മികച്ചതാണിത്. ഡയറ്ററി ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ പരിഹരിക്കും.

പ്രമേഹം നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അയണ്‍ ധാരാളമുള്ളതിനാല്‍ വിളര്‍ച്ചയ്ക്ക് പ്രതിവിധിയാണ്.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതില്‍ ധാരാളമുണ്ട്.