തട്ടിക്കൊണ്ടുപോകപ്പെട്ട മലേഷ്യന്‍ പാസ്റ്ററെ കണ്ടെത്താനുള്ള നിവേദനത്തില്‍ 30,000 പേര്‍ ഒപ്പിട്ടു.
കൊലാലംപൂര്‍: മലേഷ്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന പാസ്റ്ററെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ട് 7 വര്‍ഷം തികയുന്നു.
പാസ്റ്റര്‍ റെയ്മണ്ട് കോ ആണ് തട്ടിക്കൊണ്ടുപോകലിനിരയായത്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും സര്‍ക്കാര്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് അടുത്തിടെ സേഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ വീണ്ടും ഒരു പോസ്റ്റ് ഇട്ടിരുന്നു.
രണ്ട് മാസത്തിനുശേഷം ഹര്‍ജിയില്‍ 29115 പേര്‍ ഒപ്പിടുകയുണ്ടായി. പാസ്റ്റര്‍ റെയ്മണ്ട് കോയെ മലേഷ്യയില്‍ 7 വര്‍ഷമായി കാണാതായിട്ട്.
അതേക്കുറിച്ച് മലേഷ്യന്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നു. പോസ്റ്റില്‍ പറയുന്നു. മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ അറിയപ്പെടുന്ന എസിഎല്‍ജെ മലേഷ്യന്‍ സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ അഭിസംബോധന ചെയ്ത് 2023-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ഒരു വാര്‍ഷിക സബ്മിഷന്‍ ഫയല്‍ ചെയ്തിരുന്നു.
2017 ഫെബ്രുവരി 13-ന് റെയ്മണ്ട് കോയെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിര്‍ബന്ധിതമായി കാണാതായതായി എന്നായിരുന്നു വാദം.
മലേഷ്യയുടെ തലസ്ഥാന നഗരമായ കൊലാലംപൂരില്‍ നിന്ന് റെയ്മണ്ടിനെ മുഖംമൂടി ധരിച്ച ആളുകള്‍ കാറില്‍നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുമ്പോള്‍ എസ്യുവി വാഹനങ്ങളും പിന്തുടര്‍ന്നതായി സിസിടിവിയില്‍ തെളിഞ്ഞിരുന്നു.
റെയ്മണ്ട് സുവിശേഷപ്രവര്‍ത്തനങ്ങളും ചര്‍ച്ച് സര്‍വ്വീസും. എച്ച്ഐവി/എയ്ഡ്സ് രോഗികള്‍, ലഹരി ആസക്തിയുള്ളവര്‍, മറ്റ് സഹായം ആവശ്യമുള്ളവര്‍ എന്നിവര്‍ക്കായി പ്രതിഫലം വാങ്ങാതെ സേവനം ചെയ്തു വരികയായിരുന്നു.
മുസ്ളീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സുവിശേഷം പ്രസംഗിച്ചുവെന്നാരോപിച്ച് ഇസ്ളാമിക ഭരണകൂടം റെയ്മണ്ടിന്റെ സംഘടനയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നു.
റെയ്മണ്ടിനെ തട്ടിക്കൊണ്ടുപോയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുമാണ് വിശദീകരണം. തുടര്‍ന്നു മലേഷ്യ റെയ്മണ്ട് തിരോധനത്തിനിരയായ വ്യക്തിയെന്ന് പ്രഖ്യാപിച്ചു. റെയ്മണ്ടിന്റെ ഭാര്യ സൂസന്ന ലിയു അദ്ദേഹം എവിടെയാണെന്നും എന്തുചെയ്യുന്നുവെന്നും അറിയാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പറഞ്ഞു.
തന്റെയും കുടുംബത്തിന്റെയും ഹൃദയം തകര്‍ന്നിട്ടും യേശുവില്‍ തങ്ങള്‍ പ്രത്യാശ വെയ്ക്കുന്നുവെന്നും അത് എന്നെ ധൈര്യപ്പെടുത്തുന്നുവെന്നും സൂസന്ന പറയുന്നു.