ഓറഞ്ച് കഴിച്ചാല്‍ ജലദോഷം മാറുമെന്ന് വിദഗ്ദ്ധര്‍

ഓറഞ്ച് കഴിച്ചാല്‍ ജലദോഷം മാറുമെന്ന് വിദഗ്ദ്ധര്‍

Health

ഓറഞ്ച് കഴിച്ചാല്‍ ജലദോഷം മാറുമെന്ന് വിദഗ്ദ്ധര്‍

ഏറ്റവും കൂടുതല്‍ ആളുകളെ പതിവായി ബാധിക്കുന്ന ഒരു രോഗമാണ് പനി. ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഉടന്‍ മരുന്നും ഗുളികകളും കഴിക്കുന്ന ശീലമാണ് നമ്മില്‍ പലര്‍ക്കും ഉള്ളത്.

എന്നാല്‍ ഗുളികകള്‍ കഴിക്കാതെ വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങയും ഓറഞ്ചും കഴിച്ചാല്‍ ജലദോഷം അധികം കടുക്കാതെ പെട്ടന്നു മാറുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

വിറ്റാമിന്‍ സി ശരീരത്തില്‍ എത്തുന്നതോടെ പ്രതിരോധ ശേഷി കൂടുന്നു. ഇതാണ് ജലദോഷം മാറാന്‍ കാരണമാകുന്നത്.

അസ്കോര്‍ബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിന്‍ സി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇത് ഒരു ആന്റീ ഓക്സിഡന്റായി നിലകൊള്ളുന്നു.

കോശങ്ങളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അണുബാധ തടയുന്ന വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനത്തെ വര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു.

ശരീരത്തിന് ഒരു നിശ്ചിത ശതമാനം വിറ്റാമിന്‍ സി മാത്രമേ ആവശ്യമുള്ളു. അത്രയും എടുത്തശേഷം മൂത്രത്തിലൂടെ പുറന്തള്ളപ്പെടും.

മാത്രമല്ല വിറ്റാമിന്‍ സി സാധനങ്ങള്‍ അമിതമായി കഴിച്ചാല്‍ ദഹന നാളത്തിന്റെ അസ്വസ്ഥത, വൃക്കയിലെ കല്ലുകള്‍ എന്നിവയ്ക്കും ഇടയാക്കിയേക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.