പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ തീവ്ര ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ തീവ്ര ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Asia Breaking News Top News

ഉത്തര കൊറിയ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ തീവ്ര ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ക്രൈസ്തവ പീഢനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉത്തര കൊറിയയില്‍ സര്‍ക്കാര്‍ പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ വിവിധ തീവ്ര ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് രണ്ട് യു.എസ്. ക്രിസ്ത്യന്‍ എയ്ഡ് ആന്‍ഡ് അഡ്വക്കസി സംഘടനകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇത് നാസി മരണ ക്യാമ്പുകളോട് താരതമ്യപ്പെടുത്താവുന്ന ലേബര്‍ ക്യാമ്പുകളാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ നരകയാതന അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്ത്യാനികളുടെ പ്രാഥമിക പീഢകന്‍ ഉത്തര കൊറിയന്‍ സര്‍ക്കാരാണെന്ന് ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവരെ ഭരണകൂടത്തോട് വിരോധി എന്നു തരം തിരിച്ചിരിക്കുന്നു. ഈ വിരോധികളായ വര്‍ഗ്ഗത്തിനു ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ കാര്യമായ കുറവുണ്ട്. ജിസിആര്‍ പറഞ്ഞു.

ചില എന്‍ജിഒകള്‍ കണക്കാക്കുന്ന പ്രകാരം 50-70,000 ത്തോളം ക്രിസ്ത്യാനികള്‍ ഉത്തര കൊറിയയില്‍ ലേബര്‍ ക്യാമ്പുകളില്‍ നാസി മരണ ക്യാമ്പുകള്‍ക്കു സമാനമായി ദുരിതം അനുഭവിക്കുന്നു.

നിങ്ങള്‍ ഒരു ക്രിസ്ത്യാനി ആണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ജയിലിലാണ്. നിങ്ങള്‍ രക്ഷപെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ജയിലില്‍നിന്നും പുറത്തു കടക്കാനാവില്ല. ജിസിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ ഭയാനകമായ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചുകൊണ്ട് ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അഡ്വക്കസി ഓര്‍ഗനൈസേഷന്‍ പറയുന്നു ഉത്തര കൊറിയയില്‍ ഒരു ക്രിസ്ത്യാനിയാണെന്നു കണ്ടെത്തിയാല്‍ ഫലത്തില്‍ വധശിക്ഷയാണ്.

ഒന്നുകിള്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയ കുറ്റവാളികളായി ലേബര്‍ ക്യാമ്പുകളിലേക്ക് നടുകടത്തപ്പെടും. അവിടേ അവര്‍ കഠിനമായ ജോലികളെ അഭിമുഖീകരിക്കേണ്ടി വരും.

ഇതിനെ അഭിമുഖീകരിക്കാത്തവര്‍ അവിടെത്തന്നെ കൊല്ലപ്പെടും. അതേ വിധി കുടുംബാംഗങ്ങളേയും കാത്തിരിക്കുകയാണ്.

രാജ്യത്തുടനീളമുള്ള ലേബര്‍ ക്യാമ്പുകളില്‍ പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ തീരാദുരിതം അനുഭവിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഓപ്പണ്‍ ഡോര്‍സ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.