ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം

ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം

Health

ചര്‍മ്മത്തെ സംരക്ഷിക്കുവാന്‍ നെയ്യ് ഉത്തമം

ഭക്ഷണ ആവശ്യത്തിനായി മാത്രമാണ് നാം പലപ്പോഴും നെയ്യ് ഉപയോഗിക്കുന്നത്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഇത് മികച്ചതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മുഖത്തെ കരുവാളിപ്പ്, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, വരണ്ട ചര്‍മ്മം എന്നിവയ്ക്കെല്ലാം വളരെ ഉപകാരപ്രദമാണ് നെയ്യ്.

കുളി കഴിഞ്ഞതിനുശേഷം ചെറിയ അളവില്‍ നെയ്യ് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും വളരെയധികം സഹായകരമാണ്.

വരണ്ട ചര്‍മ്മത്തില്‍ പതിവായി നെയ്യ് ഉപയോഗിക്കുന്നത് കലകളെ ആഴത്തില്‍ ജലാംശം നല്‍കുകയും പോഷിപ്പിക്കുകയും ചെയ്യാന്‍ സഹായകമാണ്.

മിതമായ അളവില്‍ പതിവായി നെയ്യ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ഉപകാരപ്രദമാണ്. ഇത് മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ സഹായിക്കും.