പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്
നമ്മുടെ വീട്ടു മുറ്റത്ത് ഒരു പാഴ് പുല്ലായി വളരുന്ന ഒരു സസ്യമാണ് കൊടങ്ങല്‍ .
ഇതിന്റെ ഔഷധ ഗുണങ്ങള്‍ പഴമക്കാര്‍ക്ക് നന്നായി അറിയാം. എന്നാല്‍ പുതു തലമുറകള്‍ മുറ്റത്തുനിന്ന് കൊടങ്ങല്‍ പറിച്ചു കളയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
രോഗപ്രതിരോധത്തിനു പുറമേ യൌവ്വനം നിലനിര്‍ത്താനും മറ്റും പഴമക്കാര്‍ കൊടങ്ങല്‍ ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു.
ഫ്ളവനോയിഡുകള്‍ , ഫൈറ്റോകെമിക്കലുകള്‍ , ബീറ്റാ കരോട്ടിനുകള്‍ , ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊടങ്ങല്‍ .
തലച്ചോറിലെ നാഡീകോശങ്ങളുടെ സംരക്ഷണത്തിനും ഉത്തമമാണ് കൊടങ്ങല്‍ . ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.
അതുപോലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും വാതരോഗങ്ങള്‍ ശമിപ്പിക്കാനും കൊടങ്ങലിനു ശേഷിയുണ്ട്.
കൊടങ്ങല്‍ അരിപ്പൊടിയുമായി ചേര്‍ത്ത് കുറുക്കിയോ തോരനാക്കിയോ കഴിക്കാം.
ബുദ്ധി വികാസത്തിനും അത്യുത്തമമായതിനാല് കുട്ടികള്‍ക്കും നല്‍കാവുന്നതാണ്.

