വയറ്റില്‍ നിന്ന് 40 കത്തികള്‍

Breaking News India Top News

പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍:-

അമൃത്സര്‍: പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍.

ഞെട്ടണ്ട….!!!! വാര്‍ത്ത സത്യമാണ്.

അമൃത്സറിലാണ് സംഭവം. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയിലാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നും കത്തികള്‍ നീക്കം ചെയ്തത്. ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല.

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. സ്കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്കോപ്പി പരിശോധനയും മെഡിക്കല്‍ സംഘം നടത്തി.

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്.

 

1 thought on “വയറ്റില്‍ നിന്ന് 40 കത്തികള്‍

  1. I’m gratified by the manner in which disciplesnews.com deals with this type of topic! Generally on point, sometimes controversial, consistently well-written as well as stimulating.

Leave a Reply

Your email address will not be published.