ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

Breaking News USA

ഞായറാഴ്ച ജോലി ചെയ്യാത്തതിനു ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരായ വിധി സുപ്രീം കോടതി തള്ളി

പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍ വാനിയയിലെ ലാന്‍കാസ്റ്റര്‍ കൌണ്ടിയിലെ ക്വാറിവില്ലെ പോസ്റ്റ് ഓഫീസ് ഞായറാഴ്ചകളില്‍ ആമസോണ്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ബന്ധിതനായ ഒരു ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരെയുള്ള കീഴ്കേകോടതി വിധി യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതി റദ്ദാക്കി.

ഗ്രെഗ് ഗ്രോഫ് എന്ന ജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇല്ലായെങ്കില്‍ രാജി വയ്ക്കണം. ഇതേത്തുടര്‍ന്ന് ഗ്രോഫ് 2019-ല്‍ജോലി ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്നു കേസായി.

ഈ കേസില്‍ സര്‍ക്യൂട്ട് കോടതി വിധി പ്രഖ്യാപിച്ചു. തൊഴിലുടമയ്ക്ക് അനുകൂലമായി എല്ലാ വിധിയും ശരിയാകണമെന്നില്ല.

മറ്റ് ജീവനക്കാരെയും ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് അനാവശ്യമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു തൊഴിലുടമ നിഗമനം ചെയ്താല്‍ പോരാ സ്വമേധയാ ഷിഫ്റ്റ് സ്വാപ്പിംഗ് പോലുള്ള മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നത് അത്യാവശ്യമാണെന്നും ജഡ്ജി സാമുവേല്‍ അലിറ്റോ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മെയിലാണ് തേര്‍ഡ് സര്‍ക്യൂട്ടിലെ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ ഗ്രോഫിനെതിരെ വിധി പുറപ്പെടുവിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.