ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

Breaking News USA

ആളുകള്‍ യേശുവിനെ കാണുന്നു: മരണത്തിന്റെ വക്കിലുള്ള രോഗികളില്‍ കണ്ടത് ഡോക്ടര്‍ പങ്കുവെയ്ക്കുന്നു

വാഷിംഗ്ടണ്‍: ബോര്‍ഡ് സര്‍ട്ടിഫൈഡ് ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യനും ആഫ്രിക്ക ന്യൂലൈഫ് മിനിസ്ട്രീസിന്റെ ചെയര്‍പേഴ്സണുമായ ഡോ. പമേല പ്രിന്‍സ് ഡൈല്‍ മരണത്തിന്റെ വക്കില്‍ കഴിയുന്ന ചില രോഗികളില്‍ കണ്ട അസാധാരണവും അത്ഭുതമുളവാക്കുന്നതുമായ ചില ദൈവീക അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

യു.എസിലെ ആശുപത്രികളിലും റുവണ്ടാ ക്ളിനിക്കുകളിലും മാരകമായ രോഗികളെ പരിചരിക്കുന്നതിനായി 30 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചു. മരണത്തിന്റെ വക്കിലുള്ള രോഗികള്‍ പെട്ടന്ന് കണ്ണുകള്‍ തുറന്ന് യേശുവിന്റെ നാമം വിളിക്കുന്നത് അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ദര്‍ശനങ്ങള്‍ വിവരിക്കുന്നത് അവര്‍ കട്ടിട്ടുണ്ട്.

മൂന്നു ദിവസമായി അബോധാവസ്ഥയിലായിരുന്ന ഒരു രോഗി പെട്ടന്ന് കിടക്കയില്‍ എഴുന്നേറ്റ് കൈ കൊട്ടി യേശുവേ, യേശുവേ എന്ന് വിളിച്ചു പറഞ്ഞു അവസാന ശ്വാസം എടുത്തു. ഇത്രയധികം ആളുകള്‍ സ്വര്‍ഗ്ഗം കാണുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

യേശുവിനെ കാണുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഡോക്ടര്‍ വിവരിക്കുന്നു. ഇപ്പോള്‍ ആന്റിസിപേറ്റിംഗ് ഹെവന്‍ഡ: സ്പിരിച്വല്‍ കംഫര്‍ട്ട് ആന്‍ഡ് പ്രാക്ടിക്കല്‍ വിസ്ഡം ഫോര്‍ ലൈഫ്സ് ഫൈനല്‍ ചാപ്റ്റേഴ്സ് എന്ന പുതിയ പുസ്തകത്തില്‍ അവര്‍ തന്റെ മുമ്പില്‍ കണ്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

ഒരു തികഞ്ഞ ക്രിസ്ത്യാനിയായ ഡൈല്‍ തന്റെ വൈദ്യശാസ്ത്ര പരിചയം, വിശ്വാസം മനുഷ്യനുഭവങ്ങളിലുള്ള താല്‍പ്പര്യം എന്നിവയുടെ സംയോജനമാണ് ആന്റിസിപ്പേറ്റിംഗ് ഹെവന്‍ എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പരഞ്ഞു.

29 വര്‍ഷത്തെ വൈദ്യശാസ്ത്ര സേവനത്തിനുശേഷം 2018-ല്‍ ഈ പ്രചോദനത്തിന്റെ നിമിഷം വന്നു. ഡൈലിന്റെ വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തിപരമായ സാക്ഷ്യം അവളുടെ പുസ്തകത്തിലുടനീളം ഇഴചേര്‍ന്നിരിക്കുന്നു. അവരുടെ ഭര്‍ത്താവിന് മരണാസന്നമായ ഒരു അനുഭവം ഉണ്ടായതായും അത് അദ്ദേഹത്തെ മതം മാറ്റുന്നതിലേക്ക് നയിച്ചതായും അവര്‍ വെളിപ്പെടുത്തി.

ഇരുട്ടിന്റെ നടുവില്‍ യേശു അവന്റെ അടുത്തെത്തി, അവിടെ അവന്‍ നരകം കണ്ടു. ചര്‍ച്ചില്‍ തന്റെ കുട്ടികളെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അവന് അറിയാവുന്ന ഒരേയൊരു കാര്യം. എല്ലാ കാല്‍മുട്ടുകളും മടങ്ങും, എല്ലാ നാവും ഏറ്റു പറയും കര്‍ത്താവേ എന്നെ രക്ഷിക്കു… ആ നിമിഷത്തില്‍ യേശു അവനെ രക്ഷിച്ചു.

മരണത്തോടടുത്ത അനുഭവങ്ങളാണ് തന്റെ കൃതിയുടെ ഏറ്റവും ആഴമേറിയ വശങ്ങളിലൊന്നെന്ന് ഡൈല്‍ പറയുന്നു. ആളുകള്‍ മരിക്കുന്നതിനു രണ്ടു വഴികളുണ്ട്. ഒന്നിനെ മാരകമായ അസ്വസ്ഥതയെന്നു വിളിക്കുന്നു. അതാണ് മെഡിക്കല്‍ പദം, ഭയം, ശാന്തതയില്ലായ്മ, നിലവിളിക്കല്‍, അന്ധകാരത്തെക്കുറിച്ച് സംസാരിക്കല്‍, പാമ്പുകളെ കാണല്‍ എന്നിങ്ങനെയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇത് ഭയാനകമായ ഒരു വിവരണമാണ്. മരണത്തിനടുത്തുള്ള അവബോധം എന്ന് അവര്‍ വിളിക്കുന്ന ഒന്നുമായി ഇതിനെ താരതമ്യം ചെയ്യുന്നു. ഇതിനെ പലപ്പോഴും സമാധാനപരമായ അവസ്ഥ എന്നാണ് വിശേഷിപ്പിക്കുന്നത്.

രോഗി ഇതിനകം കടന്നുപോയവരോട് സംസാരിച്ചു തുടങ്ങിയേക്കാം. അവര്‍ ഭാവി കാര്യങ്ങളെക്കുറിച്ച് തയ്യാറെടുക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നു. അതൊരു തയ്യാറെടുപ്പാണ് ഒരുക്കം ഒരു സമാധാനം ഡൈല്‍ വിവരിക്കുന്നു.