യിസ്രായേലിന്റെ ആധുനിക വജ്രായുധം ‘അയണ്‍ ബീം’ 2025-ല്‍ വിന്യസിക്കും
ഉയര്‍ന്ന ശക്തിയുള്ള ലേസര്‍ വ്യോമോ പ്രതിരോധ സംവിധാനമായ യിസ്രായേലിന്റെ അയണ്‍ ബീം 2025 പകുതിയോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ 2 ബില്യണ്‍ ശേക്കല്‍ (536 ദശലക്ഷം ഡോളര്‍) ആയുധ കരാര്‍ പ്രഖ്യാപിച്ചു. അയണ്‍ ബീം എന്നറിയപ്പെടുന്ന മാഗന്‍ ഓര്‍ സിസ്റ്റം യിസ്രായേലിന്റെ വ്യോമോ പ്രതിരോധ സംവിധാനത്തിന്റെ ശൃംഖലയുമായി സംയോജിപ്പിക്കുമെന്ന് സൈനിക ഗവേഷണ മേധാവി ഡാനിയേല്‍ ഗോള്‍ഡ് പറഞ്ഞു.
ലേബര്‍ തടസ്സവും മിസൈല്‍ തടസ്സവും തമ്മിലുള്ള സംയോജനം, റോക്കറ്റുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍ മറ്റ് ഭീഷണികള്‍ എന്നിവയ്ക്കെതിരായ പ്രതിരോധ കവചത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഗോള്‍ഡ് പറഞ്ഞു.
റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, ആളില്ലാ ആകാശ വിമാനങ്ങള്‍ (യു.എ.വികള്‍) ക്രൂയിസ് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യോമസേന ഭീഷണികകളെ തടയുന്നതിനാണ് മാഗന്‍ ഓര്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഭാവിയില്‍ ഒരു ലേസര്‍ ഉപയോഗിച്ചോ അയണ്‍ ഡോമിന്റെ തമിര്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളോ ഉപയോഗിച്ച് ആകാശ ഭീഷണികളെ നിര്‍വീവിര്യമാക്കണോ എന്ന് ഒരു അല്‍ഗോരിതം നിര്‍ണ്ണയിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

