സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന്
നമ്മള്‍ വസിക്കുന്ന ഈ വലിയ ഭൌമ ഗ്രഹത്തില്‍ സൂര്യോദയം ആദ്യമെത്തുന്നത് എവിടെയാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അതിന് ഒരു മറുപടി കണ്ടെത്തിയിരിക്കുകയാണ് കാമറൂണ്‍ ഹമ്മല്‍ എന്ന പണ്ഡിതന്‍.
താന്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് സൂര്യനെ സ്വാഗതം ചെയ്യുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം മില്ലേനിയം ദ്വീപ് ആണ്. കരോളിന്‍ ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു. കിരിബാത്തിയുടെ കിഴക്കെയറ്റത്തെ ജനവാസമില്ലാത്ത ദ്വീപാണിത്.
കിരിബാത്തിക്ക് ഭൂമിയിലെ ആദ്യകാല സമയ മേഖലയുണ്ട്. അത് കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം അല്ലെങ്കില്‍ യൂണിവേഴ്സല്‍ ടൈം കോര്‍ഡിനേറ്റഡ് 14 ആണ്.
ഭൂഗോളത്തിലെ ഏകദേശം 15 ഡിഗ്രി രേഖാംശ വീതിയുള്ള ഒരു മേഖലയാണ് സമയ മേഖല. ഭൂമദ്ധ്യ രേഖയില്‍ വ്യാപിച്ചു കിടക്കുന്ന ദ്വീപുകളുടെ ഒരു ശേഖരമായ കിരിബാത്തിക്ക് കിഴക്ക് ഏകദേശം 2000 മൈല്‍ (3200 കിലോമീറ്റര്‍) അന്തര്‍ദ്ദേശീയ തീയതി രേഖ കടന്നു പോകുന്നു.
ഒരു ഗ്രഹത്തിന്റെയോ മറ്റ് ആകാശ ഗോളത്തിന്റെയോ മധ്യഭാഗത്ത് ചുറ്റുമുള്ള ഒരു സാങ്കല്‍പ്പിക രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഉത്തര ധ്രുവത്തിനും ദക്ഷിണ ധ്രുവത്തിനും ഇടയിലാണ്.
ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞു വരുമ്പോള്‍ തന്റെ വീക്ഷണ കോണില്‍ ആദ്യത്തെ സൂര്യോദയം എന്നൊന്നില്ല, മറിച്ച് സൂര്യോദയങ്ങളുടെ ഒരു പരമ്പര മാത്രമേ ഉള്ളുവെന്ന് ഹമ്മല്‍ പറയുന്നു.
ഇന്ത്യയില്‍ ആദ്യമായി സൂര്യോദയം കാണുന്നത് അരുണാചല്‍ പ്രദേശിലെ അഞ്ജോവ് ജില്ലയിലെ ഡോംഗ് എന്ന ചെറു പട്ടണത്തിലാണ്. സമുദ്ര നിരപ്പില്‍നിന്ന് 4240 മീറ്റര്‍ ഉയരത്തില്‍ ചൈനയ്ക്കും മ്യാന്‍മറിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.