യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

Africa Breaking News

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി

അബുജ: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വീട്ടമ്മയെ മുസ്ളീം ഭര്‍ത്താവ് തീകൊളുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ബുഡക്ക നഗരത്തിലെ കെങ്കെബുവിലാണ് ദാരുണ സംഭവം.

ഹാജിറ നമവസി (32) എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബര്‍ 17-ന് ഭര്‍ത്താവ് മുസ കലീലി (42) ഹാജറയുടെ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ഹാജറയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുസ കഴിഞ്ഞ മെയ് മാസം 3-ന് ബിസിനസ്സ് ആവശ്യത്തിനുവേണ്ടി ദൂരെ യാത്ര പോയിരുന്നു. അന്ന് ഹാജറ രഹസ്യമായി പോകാറുള്ള ഒരു ക്രിസ്ത്യന്‍ ആത്മീക ആരാധനയില്‍ വച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചിരുന്നു. ഹാജിറയുമായി സുഹൃത്ത് സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നായിരുന്നു രക്ഷിക്കപ്പെടുവാന്‍ അവസരം ലഭിച്ചത്.

ഹാജിറ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ നിന്നും മടങ്ങി വരുന്നത് മുസ കാണുവാനിടയായി. ആ സമയത്ത് തന്റെ കൈവശം സുവിശേഷ ലഘുലേഖകളും ഒരു പുതിയ നിയമവുമുണ്ടായിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് ഈ സമയം ജോലി സ്ഥലത്തുനിന്ന് വീട്ടില്‍ വന്നിരുന്നു. തനിക്ക് ലഘുലേഖകളും ബൈബിളും ഒളിപ്പിക്കുവാന്‍ കഴിയാതെ പോയി.

കോപാകുലനായ മുസ വീട്ടിനുള്ളില്‍ കയറി പെട്രോളും ബെഡ്ഷീറ്റുമായി വന്നു ഹാജിറയെകൊണ്ടു പൊതിഞ്ഞു നിലത്തു കിടക്കാനും ആജ്ഞാപിച്ചു. നിലത്തു കിടന്ന ഹാജിറയെ പെട്രോള്‍ ഒഴിച്ചു തീപ്പെട്ടി ഉരച്ചു തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട മകള്‍ നിലവിളിച്ചു കരഞ്ഞപ്പോള്‍ അയല്‍ക്കാര്‍ ഓടിയെത്തി ഉടന്‍തന്നെ ഹാജിറയെ മബലി റീജണല്‍ റഫറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 24-ന് കമ്പാലയിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഗുരുതരാവസ്ഥയിലാണ് ഈ യുവതി ഇപ്പോള്‍. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.