ഇറാക്കില്‍ സുവിശേഷ റേഡിയോ സന്ദേശം പരിവര്‍ത്തനം സൃഷ്ടിക്കുന്നു; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ബാഗ്ദാദ്: ബൈബിളിലെ ഏദന്‍ തോട്ടത്തിന്റെ സ്ഥാനവും മനുഷ്യ ജീവന്റെ ഉദ്ഭവവും നടന്നുവെന്ന് കരുതപ്പെടുന്ന പഴയ ബാബിലോണ്‍ സാമ്രാജ്യ കേന്ദ്രമായ ഇറാക്കില്‍ റേഡിയോയിലൂടെ സുവിശേഷ സന്ദേശങ്ങള്‍ മുസ്ളീങ്ങളുടെ ഇടയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.
ഇന്ന് വെടിയൊച്ചയും ബോംബാക്രമണങ്ങളും ഒക്കെ കണ്ടും കേട്ടും അനനഭവിച്ച തലമുറ ദൈവവചനത്തിനായി ദാഹിക്കുന്നുവെന്നാണ് പ്രമുഖ മിഷണറി സംഘടനയായ എംഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സാമുവല്‍ (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേരല്ല) എന്ന യുവാവും കുടുംബവും റേഡിയോയിലൂടെ ദൈവവചനം കേട്ട് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ച അനുഭവം പങ്കുവെയ്ക്കുന്നു.
ആദ്യമായി തങ്ങള്‍ ക്രിസ്ത്യന്‍ റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചു. തുടര്‍ന്നു പതിവായി കേട്ടു. ബന്ധപ്പെട്ടവരോട് സമീപിക്കുകയും യേശുക്രിസ്തുവിനെ സ്വീകരിക്കുകയും ചെയ്തു.
മറ്റൊരു വ്യക്തിയും ഇതുപോലെ രക്ഷിക്കപ്പെട്ടതായും സുവിശേഷ സന്ദേശം അനേകരെ രൂപാന്തിരപ്പെടുത്തുന്നതായും സാമുവല്‍ പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച ഇറാക്കില്‍ മിസൈല്‍ ആക്രമണം നടന്നിരുന്നു. ഇറാന്റെ ആക്രമണം യിസ്രായേലിന്റെ മൊസദി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണങ്ങളും അസ്വസ്ഥതകളുംകൊണ്ട് ബൈബിള്‍ ചരിത്ര ഭൂമിയില്‍ ഇന്ന് സുവിശേഷത്തിന്റെ കാറ്റ് വീശുകയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

