സുവിശേഷം ശക്തമാക്കാന്‍ പുതിയ ആനിമേറ്റഡ് ജീസസ് സിനിമ 2025-ല്‍ പ്രദര്‍ശനത്തിന്
ക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ശക്തമായ ഒരു ആനിമേഷന്‍ സിനിമയിലൂടെ സുവിശേഷം കൂടുതല്‍ പ്രചരിപ്പിക്കാനുള്ള ദൌത്യവുമായി ജീസസ് ഫിലിം പ്രൊജക്ട് തയ്യാറെടുക്കുന്നു.
1979-ല്‍ പുറത്തിറക്കിയ യഥാര്‍ത്ഥ ജീസസ് സിനിമ നാലു പതിറ്റാണ്ടിലേറെയായി ലോകത്തെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ 2100 ലധികം ഭാഷകളിലൂടെ സുവിശേഷം പ്രചരിപ്പിച്ചു വരുന്നു.
പുതിയ ഫീച്ചര്‍ ആനിമേറ്റഡ് സിനിമയായ ജീസസ് 2025- ഡിസംബറില്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തുമെന്ന് ജീസസ് ഫിലിം പ്രൊജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ് ന്യൂവല്‍ പ്രസ്താവിച്ചു.
ഇതിനായി ഒന്നര വര്‍ഷമായി ഞങ്ങള്‍ അദ്ധ്വാനത്തിലാണ്. അതു ശരിക്കും ഞങ്ങളുടെ ഡിഎന്‍എയിലാണ്. നിര്‍ബന്ധവും പ്രസക്തവുമായ വഴികളില്‍ പുതു തലമുറയിലേക്ക് സുവിശേഷം എത്തിച്ചേരുന്നതിനു യേശുവിന്റെ ജീവചരിത്രമുള്ള ജീസസ് സിനിമ ആനിമേറ്റഡ് രൂപത്തില്‍ അവതരിപ്പിക്കാനാണ് പദ്ധതി.
ജീസസ് സിനിമ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഏകദേശം 10 ബില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. 133 ദശലക്ഷം ആളുകള്‍ യേശുവിനെ അനുഗമിക്കാനുള്ള തീരുമാനം എടുക്കാനുള്ള അവസരമാക്കുകയും ലോകമെമ്പാടും നിരവധി സഭകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ആനിമേഷന്‍ ഒരു മനോഹരമായ കലാരൂപമാണ്., ന്യുവല്‍ പറഞ്ഞു.
പുതിയ മാധ്യമം ചരിത്രത്തെ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കും വെര്‍ച്വല്‍ റിയാലിറ്റിയിലേക്കും മറ്റ് മാര്‍ഗ്ഗങ്ങളിലേക്കും കൊണ്ടുവരാനുള്ള സാദ്ധ്യത തുറക്കുന്നു. ഒരു കലാരൂപത്തില്‍, ഒരു കലാ മാധ്യമത്തില്‍ യേശുവിന്റെ ജീവചരിത്രം ജീവസ്സുറ്റതാക്കുക എന്നതാണ് ആനിമേഷനിലൂടെ നമ്മെ അനുവദിക്കുന്നത്.
ഭാവിയില്‍ സുവിശേഷ മിഷണറി പ്രവര്‍ത്തനങ്ങള്‍ വൈവിദ്ധ്യവും ആവേശകരവുമായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.